എമിറേറ്റ്സ് ഐഡി കൈമാറാത്താവരുടെ എടിഎം കാർഡ് പ്രവർത്തനരഹിതമാകും

central-bank-uae
SHARE

യുഎഇയിൽ എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ കൈമാറാത്ത ഉപഭോക്താക്കളുടെ എ.ടി.എം, ക്രെഡിറ്റ് കാർഡുകൾ പ്രവർത്തനരഹിതമാകുമെന്നു യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഈ മാസം പതിനഞ്ചിനകം വിവരങ്ങൾ കൈമാറണം. ഉപഭോക്താക്കളുടെ സൌകര്യത്തിനായി അഞ്ചു സംവിധാനങ്ങളിലൂടെ വിവരം കൈമാറാം.

ഫെബ്രുവരി 15നകം എമിറേറ്റ്സ് ഐ.ഡി വിവരങ്ങള്‍ നൽകാത്ത ഉപഭോക്താക്കളുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ മാസം 28 വരെയാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബാങ്ക് ശാഖകള്‍ വഴിയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉള്ള ഇടപാടുകളെ ഇത് ബാധിക്കില്ല. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ കൈമാറാൻ സംവിധാനം ഒരുക്കണമെന്നു ബാങ്കുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.  

ബാങ്കിന്റെ വെബ്സൈറ്റ്, ഇമെയിൽ, മൊബൈല്‍ ബാങ്കിങ്, എടിഎം കേന്ദ്രങ്ങൾ, കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ  എന്നിവ വഴി എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ കൈമാറാം. ഇക്കാര്യം വ്യക്തമാക്കി ബാങ്കുകൾ ഉപഭോക്താക്കൾക്കു സന്ദേശവും കൈമാറുന്നുണ്ട്. ഇ-ബാങ്കിങ് വഴി നല്‍കുന്ന വിവരങ്ങളുടെ നടപടിക്രമങ്ങൾക്കു 10 ദിവസം വരെ സമയമെടുക്കും. എന്നാല്‍ എടിഎം വഴി എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കിയാല്‍ ഒരു മിനിറ്റിനകം തന്നെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും സെൻറ്രൽ ബാങ്ക് അറിയിക്കുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.