യുഎഇയില്‍ മാർപാപ്പയുടെ ചുംബനത്തിലും അനുഗ്രഹത്തിലും നിറഞ്ഞ് എസക്കിയേൽ

ezakiel-pope
SHARE

യുഎഇ സന്ദർശനത്തിനിടെ ഫ്രാൻസിസ് മാർപാപ്പ എസക്കിയേലിനെ തൊട്ടു, ചുംബിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ഇടവക അംഗങ്ങളായ റോഷൻ ആന്റണി ഗോമസ് – ജിജിന ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനാണ് എസക്കിയേൽ. 

അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ രോഗബാധിതർക്കായി പ്രാർഥിച്ച ശേഷം ജനങ്ങളെ അഭിവാദനം ചെയ്തും രോഗികളെ സാന്ത്വനപ്പെടുത്തിയും സായിദ് സ്പോർട്സ് സിറ്റിയിൽ മാർപാപ്പ എത്തിയപ്പോഴാണ് എസക്കിയേലിനും കുടുംബത്തിനും ഈ അപൂർവ ഭാഗ്യം ലഭിച്ചത്. 

മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡർ രോഗബാധിതനാണ് ഈ കുഞ്ഞ്. ശാരീരിക വളർച്ചയില്ല. വായിലൂടെ ആഹാരം കഴിക്കില്ല, അതിനു വേണ്ടി വയറ്റിൽ ഒരു ട്യൂബ് ഘടിപ്പിച്ചിട്ടുണ്ട്. പൂർണമായും കിടപ്പിലാണ്. ഇപ്പോൾ ചെറുതായി ചിരിക്കുകയും ചെറിയ ശബ്ദം ഉണ്ടാക്കുകയും ചെയ്യും. ജിജിനയുടെ കൈകളിലിരുന്ന എസക്കിയേലിനെ കണ്ടപ്പോൾ തന്നെ പാപ്പയ്ക്കു മനസിലായി ആ കുരുന്നും കുടുംബവും അനുഭവിക്കുന്ന വേദന.

എസക്കിയേലിനെ ചുംബിച്ച മാർപാപ്പ, എസക്കിയേലിന്റെ കാലുകളിൽ പിടിച്ചു പ്രാർഥിച്ചു. എന്നിട്ട് കുഞ്ഞിനേയും അമ്മയെയും നോക്കി പുഞ്ചിരിച്ചു. ജീവിതത്തിലെ അപൂർവ നിമിഷമായി അതു റോഷൻ – ജിജിന ദമ്പതികൾക്ക്

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.