മൂന്നു മാർപാപ്പാമാരെ നേരിൽ കണ്ടു അനുഗ്രഹം നേടിയതിൻറെ സന്തോഷത്തിൽ മോനി ജേക്കബ്

moni
SHARE

മൂന്നു മാർപാപ്പാമാരെ നേരിൽ കണ്ടു അനുഗ്രഹം നേടിയതിൻറെ സന്തോഷത്തിലാണ് മലയാളിയായ മോനി ജേക്കബ്. പോൾ ആറാമൻ, ജോൺപോൾ രണ്ടാമൻ എന്നിവർക്കു പിന്നാലെ ഇന്നലെ അബുദബിയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പയെ നേരിട്ടു കണ്ടു ആശിർവാദം സ്വീകരിച്ചത്. 

ക്രിസ്തുവിൻറെ പ്രതിപുരുഷൻമാരെന്നു വിശേഷിപ്പിക്കപ്പെടുന്ന മാർപാപ്പയെ നേരിട്ടുകാണുകയെന്നത് ഏതൊരു വിശ്വാസിയുടേയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ജീവിതത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അനുഗ്രഹം. ആ അനുഗ്രഹത്തിൻറെ നിറവനുഭവിക്കുകയാണ് തിരുവനന്തപുരം അമ്പൂരി സ്വദേശിയായ മോനി ജേക്കബ്. 1964ൽ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ ബോംബേയിലെത്തിയ പോൾ ആറാമൻ മാർപാപ്പയെയാണ് ആദ്യമായി നേരിട്ടുകാണുന്നത്. പിന്നീട് ജോൺപോൾ രണ്ടാമനേയും കഴിഞ്ഞദിവസം ഫ്രാൻസിസ് മാർപാപ്പായേയും നേരിൽ കണ്ടു. 

മാർപാപ്പയെ കാണാൻ വേണ്ടിയാണ് തിരുവനന്തപുരത്തു നിന്നും മകൾ ജെന്നിഫറിൻറെ അബുദബിയിലെ വീട്ടിലെത്തിയത്. മാർപാപ്പ പകർന്ന അനുഗ്രഹം അഞ്ചു മക്കളും ചെറുമക്കളുമടങ്ങുന്ന കുടുംബത്തിനും പകരുകയാണ് കിടങ്ങൂരിൽ കുടുംബവേരുകളുള്ള ഈ അമ്മ.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.