മാർപാപ്പ ഇന്ത്യയിലേക്കു വരാത്തതിനു കാരണം കേന്ദ്രസർക്കാർ; ക്ളീമിസ് കാതോലിക്കാ ബാവ

clemis
SHARE

ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്കു വരാത്തതിനു കാരണം കേന്ദ്രസർക്കാർ നിലപാടാണെന്നു മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പ അതിയായ ആഗ്രഹം പ്രകടിപ്പിച്ചിട്ടും അതു നടക്കാതെ പോകുന്നത്  ദൌർഭാഗ്യകരമാണെന്നു കർദിനാൾ ദുബായിൽ മനോരമ ന്യൂസിനോടു പറഞ്ഞു.

2017 നവംബറിൽ മ്യാൻമാർ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും സന്ദർശിക്കാൻ ഒരുക്കമാണെന്നു വത്തിക്കാൻ അറിയിച്ചെങ്കിലും അതു നടക്കാതെ പോയതിനു കാരണം കേന്ദ്രസർക്കാർ നിലപാടാണെന്നു വ്യക്തമാക്കുകയാണ് കർദിനാൾ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ. ഇന്ത്യയിലേക്കു വരുന്നതിനു സന്തോഷമുണ്ടെന്നും അതിയായ ആഗ്രഹമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ പലതവണ അറിയിച്ചിട്ടുണ്ട്. ഭരണകൂടം എടുക്കുന്ന ഉത്തരവാദിത്തപൂർണമായ നിലപാടിലൂടെ മാത്രമേ അതു സാധ്യമാകൂ. എന്നാൽ, അത്തരം നിലപാടല്ല ഭരണകൂടം ഇതുവരെ സ്വീകരിച്ചത്.

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശത്തെ ഇന്ത്യയിലെ ജനങ്ങൾ അതിയായ താൽപര്യത്തോടെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ആ സാന്നിധ്യം ലഭിക്കാതിരിക്കുന്നത് ദൌർഭാഗ്യകരമാണ്.

അതേസമയം, മാർപാപ്പയുടെ യുഎഇ സന്ദർശനത്തിൽ പ്രവാസികളായ മലയാളികൾ ഏറെ സന്തോഷത്തിലാണെന്നും യുഎഇ ഭരണകൂടം എടുത്ത ഉദാരമായ സമീപനമാണ് അതിനു കാരണമെന്നും കർദിനാൾ വ്യക്തമാക്കി. അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ ഭാഗമാകാനാണ് കർദിനാൾ യു.എ.ഇയിലെത്തിയത്.

MORE IN GULF
SHOW MORE