ആറാംവട്ടമെടുത്ത ടിക്കറ്റ്; അബുദാബിയിലെ ആ 19 കോടിയുടെ മഹാഭാഗ്യം ഈ പാലക്കാട്ടുകാരന്

big-ticket-prasanth
SHARE

ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിക്ക്. പാലക്കാട് പുത്തൂർ സ്വദേശി പ്രശാന്ത് പണ്ടാരത്തിലിനെ (34)  തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്. ഒറ്റ ദിവസം കൊണ്ട് പ്രശാന്ത് കോടിപതി. ഒരു കോടി ദിർഹമാണ് (ഏകദേശം 19.46 കോടി രൂപ) പ്രശാന്തിന് ലഭിച്ചത്.

നാലു വർഷമായി ദുബായിൽ സ്ട്രാറ്റജിക് ഫാർമസ്യൂട്ടിക്കൽ കൺസൽറ്റിങ് സ്ഥാപനത്തിൽ കൺസൽറ്റൻറായി ജോലിചെയ്തുവരുന്ന പ്രശാന്ത് ആറാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് (041945) ഭാഗ്യം കൈവന്നത്. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി.

ഒരു ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം ലഭിച്ചതും ഇന്ത്യക്കാരനാണ്. പത്തു വിജയികളിൽ ആറു പേരും ഇന്ത്യക്കാരാണ്. രണ്ടു പാക്കിസ്ഥാനികൾ, ഫിലിപ്പീൻസ്, സൗത്ത് കൊറിയ രാജ്യക്കാരാണ് മറ്റു വിജയികൾ.

MORE IN GULF
SHOW MORE