ജനൽ വഴി ഭാര്യാസഹോദരിയുടെ മുറിയിൽ; പീഡന പരാതിയിൽ ദുബായ് കോടതിയിൽ വൻ ‘ട്വിസ്റ്റ്’

rape-23
SHARE

ദുബായിൽ ഭാര്യാ സഹോദരിയുടെ മുറിയിൽ ജനവാതിൽ വഴി കയറി മോശമായി പെരുമാറിയ കേസിൽ എമിറാത്തി യുവാവിനെതിരായ കേസിൽ കോടതിയിൽ വൻ ട്വിസ്റ്റ്. 29 വയസ്സുള്ള യുവാവിനെതിരായ കേസ് ദുബായ് അപ്പീൽ കോടതി തള്ളി. ഇയാൾക്ക് മൂന്നു വർഷം തടവാണ് പ്രാഥമിക കോടതി വിധിച്ചിരുന്നത്. ഇത് ചോദ്യം ചെയ്താണ് അപ്പീൽ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി സ്വദേശി യുവാവിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല

കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാസഹോദരിയുടെ മുറിയിൽ കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പുലർച്ചെ നാലു മണിക്ക് ജനൽ വഴി മുറിയിൽ എത്തിയ യുവാവ്, തന്റെ ഭാര്യയും സഹോദരിയും (പരാതി നൽകിയ സ്ത്രീ) തമ്മിലുള്ള പ്രശ്നങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് യുവാവ് വിവാഹിതയായ ഭാര്യാ സഹോദരിയെ കട്ടിലിലേക്ക് തള്ളിയിടുകയും വസ്ത്രങ്ങൾ മാറ്റിയ ശേഷം ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

അന്ന് സംഭവിച്ചത് എന്ത്?

പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അടിക്കുകയും ചവിട്ടുകയും ചെയ്ത യുവതി ശുചിമുറിയിേലക്ക് ഓടി കയറി ഒളിക്കുകയായിരുന്നു. സ്വദേശി യുവാവ് പോയി എന്നു ഉറപ്പാക്കിയ ശേഷം യുവതി പുറത്തുവരികയും കാര്യങ്ങൾ ഭർത്താവിനെ വിളിച്ച് ധരിപ്പിക്കുകയും ചെയ്തു. തുടർന്നു പൊലീസിൽ പരാതി നൽകുകയും എമിറാത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുറിയിൽ അതിക്രമിച്ചു കടന്ന പ്രതി ഭാര്യാ സഹോദരിയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടേഴ്സ് പറഞ്ഞു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ തന്നെ പ്രതി ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ കുറ്റം നിഷേധിച്ചിരുന്നു. നടന്ന സംഭവങ്ങള്‍ യുവതിയുടെ ഭർത്താവും ശരിവച്ചിരുന്നു. താൻ ഈ സമയം തായ്‍ലൻഡിൽ ആയിരുന്നുവെന്നും ഭാര്യ നടന്ന കാര്യങ്ങൾ തന്നോട് വിളിച്ചു പറഞ്ഞുവെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞു.

‘പുലർച്ചെ നാലു മണിക്ക് ജനൽ തുറന്നാണ് അയാൾ മുറിയിൽ വന്നത്. ഞാനും എന്റെ സഹോദരിയും (പ്രതിയുടെ ഭാര്യ) തമ്മിലുള്ള പ്രശ്നങ്ങളാണ് സംസാരിച്ചിരുന്നത്. പെട്ടെന്ന് അയാൾ കൈകൊണ്ട് എന്റെ വായ മൂടിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് വസ്ത്രങ്ങൾ മാറ്റി എന്നെ സ്പർശിക്കാൻ തുടങ്ങി. ഉടൻ തന്നെ ഇയാളെ തട്ടിമാറ്റുകയും ചവിട്ടുകയും ചെയ്ത് ഞാൻ ശുചിമുറിയിൽ കയറി ഒളിച്ചു. അയാൾ പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പുറത്തു വന്നത്’– പരാതിക്കാരി കോടതിയിൽ പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.