സമഗ്രഭീകര വിരുദ്ധ നിയമവുമായി സൗദി അറേബ്യ

saudi
SHARE

ഭീകരവാദത്തിൻറെ ആശയ പ്രചരണം മുതൽ സാമ്പത്തിക സഹായം വരെ നിർത്തലാക്കുന്ന സമഗ്രഭീകര വിരുദ്ധ നിയമവുമായി സൌദി അറേബ്യ. ഭീകരതയ്ക്ക് സഹായകരമാകുന്ന എല്ലാ സാഹചര്യങ്ങളും തടയുന്നതു ലക്ഷ്യമിട്ടാണ് നിയമം പരിഷ്കരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

എല്ലാ വിധത്തിലുമുള്ള ഭീകരാക്രമണങ്ങളിൽ നിന്നും രാജ്യത്തെ സുരക്ഷിതമാക്കി രാജ്യസുരക്ഷ ലക്ഷ്യമിടുന്ന നിയമമാണ് നിലവിൽ  വന്നിരിക്കുന്നതെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനു, ഭീകര സംഘടനകൾ,  സന്നദ്ധ സംഘടനകളെ മറയാക്കുന്നതു നിയമം മൂലം തടയാനാകും. സംശയം തോന്നുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള സാമ്പത്തിക സ്രോതസുകൾ അടക്കം പരിശോധിക്കാൻ പ്രോസിക്യൂട്ടർക്കു നിയമം അധികാരം നൽകുന്നുണ്ട്. രണ്ടായിരത്തിപതിനേഴിൽ പരിഷ്കരിച്ച കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം കുറ്റവാളികൾക്ക്  പതിനെട്ടുലക്ഷം ഡോളർ പിഴയും മൂന്നു മുതൽ പതിനഞ്ചു വർഷം വരെ തടവും ശിക്ഷ പ്രഖ്യാപിച്ചിരുന്നു. പുതിയ ഭീകരവിരുദ്ധ നിയമപ്രകാരവും ഇത്തരക്കാർക്ക് ശിക്ഷ ലഭിക്കും. അതേസമയം, ശിക്ഷ അടക്കമുള്ള വിശദവിവരങ്ങൾ അടുത്തദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.