ചെങ്കടൽ വിനോദസഞ്ചാര പദ്ധതിക്കു അംഗീകാരം

sea
SHARE

സൗദിയുടെ പടിഞ്ഞാറൻ തീരമേഖലയിലെ ചെങ്കടൽ വിനോദസഞ്ചാര പദ്ധതിക്കു ഡയറക്ടർ ബോർഡിൻറെ അംഗീകാരം. ആദ്യഘട്ട നിർമാണം രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പൂർത്തിയാക്കും. വിനോദസഞ്ചാര മേഖലയിലെ വൻ പദ്ധതിയാണ് ചെങ്കടൽ തീരത്ത് ഒരുങ്ങുന്നത്.   

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിൽൻ രണ്ടായിരത്തിമുപ്പതിൻറെ ഭാഗമായാണ് ചെങ്കടൽ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള റെഡ് സീ ഡെവലപ്മെന്റ് കമ്പനിയുടെ ഡയറക്ടർ ബോർഡാണ് കർമപദ്ധതിക്കു അംഗീകാരം നൽകിയത്. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകൾ, പൈതൃക പ്രദേശങ്ങൾ, പർവത നിരകൾ, കടൽ തീരം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പദ്ധതി. 2022 ഓടെ ഒന്നാം ഘട്ടം പൂർത്തിയാക്കും. 

അഞ്ചു ദ്വീപുകളിലായി 3,000 മുറികൾ ഉൾപ്പെട്ട 14 ആഡംബര ഹോട്ടലുകൾ, മരുഭൂപ്രദേശത്തും പർവത നിരകളിലുമായി അത്യാധുനിക റിസോർട്ടുകൾ, പ്രത്യേക വിമാനത്താവളം, ഉല്ലാസ നൗകകൾ, ‌വിനോദ സൗകര്യങ്ങൾ എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കുന്നത്. ദ്വീപുകളുടെ 75 ശതമാനം പ്രദേശത്തും പ്രകൃതി, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും കർമപദ്ധതി വ്യക്തമാക്കുന്നു.  28,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായിരിക്കും ചെങ്കടൽ വിനോദസഞ്ചാര പദ്ധതി. എഴുപതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. എണ്ണയിതര വരുമാന മാർഗം വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് സൌദി അറേബ്യ വിനോദസഞ്ചാര വികസന പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.