കടലാസ് രഹിതമാകാൻ ദുബായി; ലക്ഷ്യം ഈ പദവിയിലെത്തുന്ന ആദ്യ നഗരമാകാൻ

Mideast Emirates Hyperloop
SHARE

രണ്ടു വർഷത്തിനുള്ളിൽ ലോകത്തെ ആദ്യ കടലാസ് രഹിത നഗരമെന്ന പദവി സ്വന്തമാക്കാനൊരുങ്ങി ദുബായ്. എല്ലാ സർക്കാർ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്താണ് കടലാസ് ഉപയോഗം കുറയ്ക്കുന്നത്.

രണ്ടായിരത്തിഇരുപത്തിയൊന്നു ഡിസംബർ പന്ത്രണ്ടിന് ആദ്യ പേപ്പർ രഹിത നഗരമായി ദുബായിയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ദുബായ് പൊലീസ്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഡിപ്പാർട്മെൻറ് ഓഫ് ഇക്കണോമിക് ഡവലപ്മെൻറ്, ലാൻഡ് ഡിപ്പാർട്മെൻറ്, ഡിപ്പാർട്മെൻറ് ഓഫ് ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് എന്നീ വകുപ്പുകളിലെ പേപ്പർ ഉപയോഗം 57 ശതമാനമായി കുറഞ്ഞതായാണ് റിപ്പോർട്ട്. 

പ്രതിവർഷം 64 ദശലക്ഷം കടലാസുപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്നത് 37 ദശലക്ഷമായി കുറഞ്ഞു. വിവിധ സർക്കാർ ആവശ്യങ്ങൾക്കായി യോജിച്ചതും ലളിതവുമായ സോഫ്റ്റ്വെയറുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കിയാണ് വകുപ്പുകൾ ഡിജിറ്റലൈസ് ചെയ്യുന്നത്. സ്വകാര്യമേഖലയും ഉടൻ കടലാസ് രഹിതമാക്കുമെന്നു സ്മാർട്ട് ദുബായ് ഡയറക്ടർ ജനറൽ ആയിഷ ബിന്ത് ബുട്ടി ബിൻ ബിഷർ വ്യക്തമാക്കി.

MORE IN GULF
SHOW MORE