പ്രവാസി മലയാളികൾക്ക് ഖത്തർ എയർവേയ്സിൽ നിരക്കിളവ്; കരാറിൽ ഈ മാസം ഒപ്പുവയ്ക്കും

qatar-airways
SHARE

പ്രവാസി മലയാളികൾക്ക് ഖത്തർ എയർവേയ്സിൽ നിരക്കിളവ് ലഭിക്കാനുള്ള കരാറിൽ സംസ്ഥാന സർക്കാർ ഈ മാസം ഒപ്പുവയ്ക്കും. യാത്ര നിരക്കിൽ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കുവൈത്ത്, എമിറേറ്റ്സ് എന്നീ എയർലൈൻ കമ്പനികളുമായും ചർച്ച തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അവധി സീസണുകളിലടക്കം വിമാനയാത്ര നിരക്കിലെ വൻ വർധന പ്രവാസികളുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് യാത്രാ നിരക്കിളവ് പദ്ധതിക്ക് നോർക്ക റൂട്സ് രൂപം നൽകിയത്. നിലവിൽ ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും യാത്രാനിരക്കിൽ ഏഴ് ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. ഇതേ പദ്ധതിയാണ് ഖത്തർ എയർവേയ്സിലും തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഈ മാസം തന്നെ കരാർ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കുവൈത്ത്, എമിറേറ്റ്സ് എയർലൈൻ കമ്പനികളുമായും ചർച്ച തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം. യുഎഇയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഡിസംബർ മുപ്പത്തിയൊന്നു വരെ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുന്നൂരിലധികം മലയാളികളെ സൗജന്യമായി നാട്ടിലെത്തിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

MORE IN GULF
SHOW MORE