ഖത്തർ ലോകത്തെ സുരക്ഷിതമായ രാജ്യം; യുഎഇ മൂന്നാമത്; പട്ടിക ഇങ്ങനെ

doha-qatar
SHARE

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഖത്തറാണെന്നു റിപ്പോർട്ട്. നംബിയോയുടെ കുറ്റകൃത്യ സൂചികാ വാർഷിക റിപ്പോർട്ടു പ്രകാരമാണിത്. അൻപത്തിയേഴാമതാണ് ഇന്ത്യയുടെ സ്ഥാനം. അതേസമയം, സുരക്ഷിതമായ നഗരമെന്ന പദവി അബുദാബി നിലനിർത്തി. 

ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള സന്ദര്‍ശകരും താമസക്കാരും നല്‍കുന്ന വിവരം ശേഖരിച്ച് നംബിയോ വെബ്സൈറ്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തർ നേടിയത്. ക്രൈം ഇൻഡക്സിൽ കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് സൂചിപ്പിക്കുന്ന 13.26 പോയിന്റുമായാണു ഖത്തർ ഒന്നാമതെത്തിയത്.

ജപ്പാൻ, യുഎഇ, തായ്വാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണു ഖത്തറിനു പിന്നിലുള്ളത്. പട്ടിണിയും ദുരിതവും തുടർക്കഥയാകുന്ന വെനസ്വേലയാണ് ഏറ്റവുമധികം കുറ്റകൃത്യം നടക്കുന്ന രാജ്യമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

സുരക്ഷിതത്വം ഏറ്റവും കുറവുള്ള ഏഷ്യൻ രാജ്യം അഫ്ഗാനിസ്ഥാനാണ്. സൌദി അറേബ്യ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയേക്കാൾ സുരക്ഷിതമാണ്. പാക്കിസ്ഥാൻ എഴുപത്തിയൊന്നാം സ്ഥാനത്താണ്. 

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മംഗലാപുരയാണ് ഇന്ത്യയിൽ നിന്നും മുന്നിലുള്ളത്. നവിമുംബൈ, അൻപത്തിയഞ്ചാം സ്ഥാനത്തും കൊച്ചി എണപതാം സ്ഥാനത്തുമാണുള്ളത്. നൂറ്റിപതിനെട്ടു രാജ്യങ്ങളിലെ നിയമങ്ങൾ, വിവിധ കുറ്റകൃത്യങ്ങൾ, നിയമ ലംഘനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണു സൂചിക തയ്യാറാക്കിയിരിക്കുന്നത്.

MORE IN GULF
SHOW MORE