17 കാരിയെ 50000 ദിർഹത്തിന് വിൽക്കാൻ ശ്രമം; മാതാവിന് യുഎഇയിൽ ശിക്ഷ

image-for-representation
SHARE

പ്രായപൂർത്തിയാകാത്ത മകളെ  വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ഇടപാടുകാർക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മാതാവിന് യുഎഇയിൽ പിടി വീണു. ഷാർജ കോടതിയാണ് 5,00,000 ദിർഹത്തിനും സ്വർണ നെക്‌ലസിനും വേണ്ടി വിൽക്കാൻ ശ്രമിച്ച വിദേശ മാതാവിനെ ശിക്ഷിച്ചത്.17 വയസ്സുള്ള മകളെ മാതാവ് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച മൂന്ന് സ്ത്രീകൾക്കും ഷാർജ കോടതി ഒരു വർഷം വീതം ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി തീർന്നാൽ നാടുകടത്താനും ഉത്തരവിട്ടു. 

ഷാർജ പൊലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പെൺകുട്ടിയുടെ മാതാവും സംഘവും കുടുങ്ങിയത്. ആവശ്യക്കാരൻ എന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥർ വേഷം മാറി എത്തി ഇവരിൽ നിന്നും പണം കൈപ്പറ്റുമ്പോഴാണ് അറസ്റ്റ് നടന്നത്. ഹോട്ടലിൽ ചെന്ന് ഒരു പുരുഷന്റെ അടുത്ത് പോകണമെന്ന് മാതാവ് തന്നെ ആവശ്യപ്പെട്ടുവെന്ന് ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി കോടതിയിൽ പറഞ്ഞു. പകരം പണം മാതാവിന് പണം ലഭിക്കുമെന്നും പറഞ്ഞുവെന്നാണ് റിപ്പോർട്ട്. 

ഇത്തരത്തിൽ ഒരു ഇടപാട് നടക്കുന്ന വിവരം നേരത്തെ അറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ കയ്യോടെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. ഒരു സംഘം പൊലീസുമായി ഉദ്യോഗസ്ഥൻ ഹോട്ടലിൽ ചെല്ലുകയും പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. മാതാവും മറ്റു സ്ത്രീകളും പണത്തിനു വേണ്ടി നൃത്തം ചെയ്യാനും ലൈംഗിക ചൂഷണങ്ങൾക്കും പെൺകുട്ടിയെ പ്രലോഭിപ്പിച്ചിരുന്നുവെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു.

MORE IN GULF
SHOW MORE