തീ പടർന്നു; കുഞ്ഞിനെ താഴേക്കെറിഞ്ഞ് അമ്മ; രക്ഷിച്ച് യുഎഇയിൽ ‘ദൈവത്തിന്റെ കൈ’

uea-flat-fire
SHARE

അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന ചൊല്ലിനെ ഒന്നുകൂടി അനശ്വരമാക്കുകയാണ് യുഎഇയിൽ നിന്നുള്ള ഇൗ വാർത്ത. തീപിടിച്ചുകൊണ്ടിരുന്ന വീട്ടിൽ നിന്നും കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാൻ ജനൽ വഴി കുഞ്ഞിനെ അമ്മ താഴേക്കിട്ടു. അദ്ഭുതകരമായി ആ കുഞ്ഞ് സമീപവാസിയായ ഒരു യുവാവിന്റെ കയ്യിലേക്കാണ് ചെന്നുവീണത്.

തീപിടിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്നാണ് മൂന്നുവയസുകാരനായ കുഞ്ഞിനെ അമ്മ താഴേക്കിട്ടത്. അജ്മാനിലെ നുഐമിയയില്‍ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് ഞായറാഴ്ച രാത്രിയാണ് തീപിടിച്ചത്.

പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പിന്നീട് രക്ഷിച്ചു. വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായതിനാൽ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായി.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.