ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകളും ഇനി എയര്‍ ഹോസ്റ്റസുമാരാകും

saudi
SHARE

ചരിത്രത്തില്‍ ആദ്യമായി സൗദി  വനിതകളും ഇനി എയര്‍ ഹോസ്റ്റസുമാരാകും. ഈ മാസം അവസാനത്തോടെ ഫ്ളൈ നാസ് എയര്‍ലൈന്‍സിലായിരിക്കും നിയമനം. പരിശീലനം ഉടൻ പൂർത്തിയാക്കുമെന്ന് ഫ്ളൈ നാസ് വ്യക്തമാക്കി. 

വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള ചരിത്രതീരുമാനങ്ങൾക്കു പിന്നാലെയാണ് സൌദി വനിതകൾ എയർ ഹോസ്റ്റസ് ജോലിയിലേക്ക് കടക്കുന്നത്. വ്യോമയാന മേഖലയിലെ തൊഴിലുകള്‍ സ്വദേശി വത്കരിക്കുകയും വനിതകൾക്കു കൂടുതല്‍ ജോലി നല്‍കി ശാക്തീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഫ്ളൈ നാസ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സൗദി വനിതകള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും ഈ തീരുമാനം അതിൻറെ ഭാഗമാണെന്നും കമ്പനി വ്യക്തമാക്കുന്നു. വ്യോമയാന രംഗത്തെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്ന ആദ്യത്തെ കമ്പനിയും വനിതകൾക്ക് ഉയർന്ന തസ്തികയിലുള്ള ജോലി നൽകുന്ന ആദ്യത്തെ എയർലൈനുമാണെന്നും ഫ്ലൈനാസ് അവകാശപ്പെടുന്നു. 

രാജ്യാന്തര മാനദണ്ഡമനുസരിച്ചായിരിക്കും എയർ ഹോസ്റ്റസുമാരുടെ നിയമനം. സൌദിയുടെ സംസ്കാരവും പൈതൃകവും കണക്കിലെടുത്തുള്ള യൂണിഫോമായിരിക്കും ധരിക്കുക. കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.