ദുബായിലെ പെൺവാണിഭ കേന്ദ്രത്തിൽ 13 കാരി; 11 പേർക്കൊപ്പം കഴിഞ്ഞെന്ന് പെൺകുട്ടി

image-for-representation
SHARE

ബായിലെ പെൺവാണിഭ കേന്ദ്രത്തിൽ പതിമൂന്നു വയസ് മാത്രമുളള പെൺകുട്ടിയെ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ച വച്ചനാൽപ്പത്തൊൻമ്പതുകാരനെതിരെ ദുബായിൽ കേസ്. നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് പ്രതി കുടുങ്ങിയത്. പാക്കിസ്ഥാൻ സ്വദേശിനിയാണ് പെൺകുട്ടി.പെൺവാണിഭ കേന്ദ്രത്തിൽ സ്ഥിരമായി വരാറുള്ള 25 വയസ്സുള്ള പാക്കിസ്ഥാൻ യുവാവിന് പെൺകുട്ടിയോട് പ്രണയം തോന്നുകയും ഇയാൾ  വിവരം െപാലീസിൽ അറിയിക്കുകയുമായിരുന്നു. ഒടുവിൽ‌ പൊലീസ് എത്തി പെൺകുട്ടിയെ രക്ഷിച്ചു. 

നിരവധി തവണ പെൺകുട്ടിയുടെ സമ്മതത്തോടെ ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി. ഇതേ തുടർന്ന് യുവാവിനെതിരെയും കേസുണ്ട്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലാണ് കേസ്. പെൺകുട്ടിയുടെ പിതാവാണ് എന്ന വ്യാജേനയാണ് 49 വയസ്സുള്ള പ്രധാന പ്രതി കുട്ടിയെ ദുബായിൽ എത്തിച്ചത്. പ്രതിയുടെ താൽപര്യങ്ങൾ വഴങ്ങാതെ വന്നപ്പോൾ ശാരീരികമായി മർദിച്ചുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്.

ദുബായിലെ അബു ഹൈലിലുള്ള  പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു യുവതികളെയും പിടികൂടി.  പതിമൂന്നുകാരിയെ ദുബായിലേക്ക് കടത്തിയ 49കാരനെതിരെ മനുഷ്യക്കടത്ത്, പെൺവാണിഭകേന്ദ്രം നടത്തിപ്പ്, പീഡനം, പണം നല്‍കി ലെെംഗികതയ്ക്ക് സൗകര്യമൊരുക്കുക തുടങ്ങിയ കേസുകള്‍ ചുമത്തി കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 2018 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 

എതിർപ്പ് പ്രകടിപ്പിച്ചാൽ പ്രധാന പ്രതി വടികൊണ്ട് ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസില്‍ മൊഴി നൽകി. രണ്ടു വർഷം മുൻപാണ് പെൺകുട്ടിയെ പാക്കിസ്ഥാനിൽ നിന്നും ദുബായിലേക്ക് വിസിറ്റിങ് വിസയിൽ കൊണ്ടുവന്നത്. പണത്തിനായി ഒരു ദിവസം തന്നെ വിവിധ രാജ്യക്കാരായ 11 പേർക്കൊപ്പംവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് പെൺകുട്ടി പറയുന്നു. നാട്ടിൽ വച്ചും യുഎഇയിൽ എത്തിച്ചതിനു ശേഷവും അയാൾ തന്നെ പീഡിപ്പിച്ചു. അതിന് വഴങ്ങിയില്ലെങ്കിൽ വടികൊണ്ട് ക്രൂരമായി മർദിക്കുമായിരുന്നു– പെൺകുട്ടി പറ‍ഞ്ഞു. 

പെൺവാണിഭകേന്ദ്രത്തിൽ നിത്യ സന്ദര്‍ശകനായിരുന്ന 25 കാരനായ പാക്കിസ്ഥാൻ യുവാവ് കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ നാട്ടിലുള്ള സഹോദരന്‍ ഇയാളോട് കുട്ടിയെ രക്ഷിക്കണമെന്ന് അഭ്യർഥിച്ച് സന്ദേശം അയച്ചു. ഇതേതുടർന്ന് യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ലൈംഗികമായി ഉപയോഗിച്ചതിന് ഈ യുവാവിനെതിരേയും കേസും കോടതിയില്‍ വാദം നടക്കുകയാണ്. പിടിയിലായ മറ്റു രണ്ടു പേര്‍ 23 വയസ്സുള്ള പാക്ക് സ്വദേശികളാണ്. ഇവരെ നാട്ടിലെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കിയാണ് ദുബായിലേക്ക് കടത്തിയതെന്ന് യുവതികള്‍ കോടതിയില്‍ പറ‍ഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.