കുവൈത്തിൽ ആശ്രിത വീസ തൊഴിൽ വീസയാക്കി മാറ്റുന്നതു തടയും; നടപടികൾ ഉടൻ

visa-kuwait
SHARE

കുവൈത്തിൽ ആശ്രിത വീസ, തൊഴിൽ വീസയാക്കി മാറ്റുന്നതു തടയാൻ നീക്കം. ഇതു സംബന്ധിച്ച് മാൻവപർ അതോറിറ്റിയുടെ  ഉത്തരവ് ഉടനുണ്ടാകുമെന്നാണു സൂചന. പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണു ലക്ഷ്യം. 

മലയാളികളടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കും പുതിയ നീക്കം. കുവൈത്തിൽ കുടുംബ വിസയിൽ നിന്ന് തൊഴിൽ വിസയിലേക്കുള്ള മാറ്റം വിലക്കാൻ മാൻപവർ അതോരിറ്റി ആലോചിക്കുന്നതായാണ് റിപ്പോർട്ട്. അവിദഗ്ധ തൊഴിലാളികൾ വ്യാപിക്കുന്നത് തടയലും ജനസംഖ്യാ ക്രമീകരണവുമാണ് ലക്ഷ്യം. കുടുംബ വീസയിലെത്തുന്നവരിൽ പലരും തൊഴിൽവീസയിലേക്ക് മാറ്റം വാങ്ങി ഹോം ഡെലിവറി സർവീസ് ഉൾപ്പെടെ അനധികൃതമായി വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു നടപടി.

കുവൈത്തിൽ പുതുതായി എത്തുന്ന വിദേശികൾക്ക് മൂന്നുവർഷത്തേക്ക് വീസ മാറ്റം വിലക്കുന്ന കാര്യം ആലോചനയിലാണെന്നു മാൻപവർ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

MORE IN GULF
SHOW MORE