സൗദിയിൽ കൂടുതൽ വിദേശികളിലേക്ക് ലെവി; ഇളവുകൾ ഒഴിവാക്കുമെന്നും മന്ത്രാലയം

SAUDI-PROJECTS/
SHARE

സൗദിയിൽ നാലു വിദേശജീവനക്കാരിൽ കുറവുളള സ്ഥാപനങ്ങൾക്കും ലെവി നിർബന്ധമാക്കുന്നു. ഇതോടെ രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികൾക്ക് ലെവി ബാധകമാകും. ലെവിയിൽ നിന്നുള്ള ഇളവുകൾ ഒഴിവാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. നിലവില്‍ നാല് വിദേശജീവനക്കാരിൽ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവുണ്ട്. ഒന്‍പത് പേരുള്ള സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായും ഇളവുകള്‍ അനുവദിക്കുന്നുണ്ട്. ഇത് പൂര്‍ണമായും എടുത്ത് കളയാനാണ് പദ്ധതിയെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നാലു മാസത്തിനകം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികൾക്ക് ലെവി ബാധകമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ 2016ന് ശേഷം സ്ഥാപിച്ച ചെറുകിട സ്ഥാപനങ്ങള്‍ക്ക് മുന്‍ശആത്ത് സംവിധാനം വഴി 80 ശതമാനം ലെവി നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു. 

അതേസമയം, 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. മെഡിക്കൽ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്സ്, കാർപെറ്റ്സ്, ബേക്കറി എന്നീ മേഖലകളിലാണ് മൂന്നാംഘട്ട സൗദിവത്കരണം.

MORE IN GULF
SHOW MORE