സൗദിയിൽ അടുത്ത ഘട്ട സ്വദേശിവൽക്കരണം നാളെ മുതൽ; ആശങ്കയോടെ വിദേശികൾ

INVESTORS-ARAMCO/IPO
SHARE

സൗദി അറേബ്യയിൽ മൂന്നാം ഘട്ട സ്വദേശിവൽക്കരണത്തിനു നാളെ തുടക്കമാവും.  നിർമാണ ഉപകരണങ്ങൾ, ഓട്ടോ സ്‌പെയർ പാർട്സ് തുടങ്ങിയ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത്. 

കഴിഞ്ഞ സെപ്തംബറില്‍ 12 മേഖലകളിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ മൂന്നാം ഘട്ടമാണ് നടപ്പാക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർട്സ്, കാർപെറ്റ്സ്, ബേക്കറി എന്നീ മേഖലകളിലാണ് മൂന്നാംഘട്ട സൗദിവത്കരണം. ഈ മേഖലകിലുള്ള എല്ലാ കമ്പനികളിലും എഴുപതു ശതമാനം സ്വദേശികൾ ഉണ്ടായിരിക്കണമെന്നാണ് നിയമം. നേരത്തെ  പ്രഖ്യാപിച്ചതിനാൽ തന്നെ പരമാവധി സ്ഥാപനങ്ങളിലെല്ലാം സ്വദേശിവൽക്കരണം ഉറപ്പാക്കിയതായാണ് റിപ്പോർട്ട്. 

സ്വദേശിവൽക്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷ നടപടിയുണ്ടാകുമെന്നും പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിക്കുന്നു. സ്വദേശികളെ നിയമിക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാന്‍ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. 

മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഈ രംഗങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ അവരുടെ കാര്യവും ആശങ്കയിലാണ്. സെപ്റ്റംബറിൽ നടപ്പാക്കിയ ആദ്യ ഘട്ട സ്വദേശി വൽക്കരണത്തിൽ ഓട്ടോ മൊബീൽ, മോട്ടോർ ബൈക്ക് ഷോ റൂമുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു. ഇലക്ട്രിക്കൽ ഇലക്ട്രോണിക് കടകളിലാണ് നവംബർ ഒൻപതിന് രണ്ടാം ഘട്ട സ്വദേശിവൽക്കരണം നടപ്പാക്കിയത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.