ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 1.5 കോടി ദിർഹം മലയാളിക്ക്; ഭാവവ്യത്യാസമില്ലാതെ ശരത്

sarath
SHARE

പുതുവർഷത്തിൽ ബിഗ് ടിക്കറ്റിന്‍റെ ആദ്യ നറുക്കെടുപ്പില്‍ 1.5 കോടി ദിർഹം മലയാളിക്ക്. ശരത് പുരുഷോത്തമനാണ് കോടിപതിയായ മലയാളി. 083733 നമ്പർ ടിക്കറ്റിലാണ് ശരതിന് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിലെ പത്തു വിജയികളിൽ ആറു മലയാളികളടക്കം എട്ടു പേരും ഇന്ത്യക്കാരാണ്. 

അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നു രാവിലെ നടന്ന നറുക്കെടുപ്പിന് ശേഷം കോടിപതിയായ വിവരം അറിയിക്കാൻ വിളിച്ചിട്ടും ശരതിന് വിശ്വസിക്കാനായില്ല. ബിഗ് ടിക്കറ്റിന്‍റെ ഓൺലൈനിൽ നോക്കി ഉറപ്പുവരുത്തിയ ശേഷം തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു ഫോൺ വിഛേദിച്ചു. രണ്ടാമതും വിളിച്ച് താങ്കളാണ് ബിഗ് ടിക്കറ്റിന്‍റെ കോടപതിയെന്ന് അറിയിച്ചിട്ടും ഭാവവ്യത്യാസമുണ്ടായില്ല. 1.5 കോടി ദിഹമാണ് താങ്കൾക്ക് ലഭിച്ചത് എന്നറിയിച്ചപ്പോൾ ഒ.കെ ഞാൻ ആദ്യം ഉറപ്പുവരുത്തട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാമെന്നായിരുന്നു മറുപടി.  സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ശരത് ടിക്കറ്റെടുത്തതെന്നും രണ്ടും വർഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണെന്നും ശരത് പിന്നീട് പറഞ്ഞു. അമ്മയെ കാണാൻ ഉടൻ നാട്ടിലേക്ക് പോകുമെന്നും പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.

ജിനചന്ദ്രൻ വാഴൂർ നാരായണൻ (1,00,000 ദിർഹം), ഷാഹിദ് ഫരീദ് (ബിഎംഡബ്ല്യൂ സീരീസ് 4 കാർ), മുഹമ്മദ് സജിത് പുത്തൻപുര മല്ലാട്ടി രണ്ടുപുരയിൽ (90,000), അതുൽ മുരളീധരൻ (70,000), നസീർഖാൻ (50,000), കംലേഷ് ശശി പ്രകാശ് (30,000), ഗാട്ടു രാമകൃഷ്ണ (20,000), മുഹമ്മദ് സഈദ് ഇംതിയാസ് (20,000), മനോജ് കുമാർ തങ്കപ്പൻ നായർ (10,000), രാധാകൃഷ്ണൻ ഉണ്ണി (10,000) എന്നിവരാണ് മറ്റു വിജയികൾ.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.