ജമാൽ ഖഷോഗിയുടെ മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്, വിഡിയോ

jamal-khashoggi-cctv
SHARE

കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ശരീരഭാഗങ്ങൾ പുറത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ തുർക്കി ടിവി ചാനൽ ‘അഹ‌ബർ’ പുറത്തുവിട്ടു. 3 പേർ 5 സ്യൂട്ട്കേസുകളും 2 വലിയ ബാഗുകളുമായി സൗദി കോൺസൽ ജനറലിന്റെ വീട്ടിലേക്കു മിനി ബസിൽ പോകുന്നതാണു ദൃശ്യത്തിലുള്ളത്. കോൺസുലേറ്റിൽനിന്ന് അൽപം അകലെയാണ് കോൺസൽ ജനറൽ താമസിക്കുന്നത്. ഖഷോഗി ഒക്ടോബർ രണ്ടിനു കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടെന്നു സൗദി സമ്മതിച്ചെങ്കിലും മൃതദേഹം എന്തു ചെയ്തു എന്ന് വ്യക്തമല്ല.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.