എയർഇന്ത്യയുടെ ദുബായ് വിമാനത്തിൽ യുവാവിന്റെ നഗ്നതാ പ്രദർശനം

air-india3
SHARE

എയർഇന്ത്യ എക്സ്പ്രസിൽ യാത്രക്കാരനായ യുവിവിന്റെ നഗ്നതാ പ്രദർശനം. വിമാനത്തിൽ ഇയാൾ വസ്ത്രമഴിച്ചു നടക്കുകയായിരുന്നു. വസ്ത്രം പൂർണമായി അഴിച്ച ശേഷം ഇയാൾ വിമാനത്തിന്റെ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഉടൻ വിമാനത്തിലെ ജീവനക്കാർ ബ്ലാങ്കറ്റ് കൊണ്ടുവന്ന് ഇയാളെ പുതപ്പിച്ചു. ശേഷം രണ്ട് ജീവനക്കാർ ചേർന്ന് ഇയാളെ സീറ്റിൽ ബന്ധിക്കുകയായിരുന്നു.

ലഖ്നൗവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് വിമാനം എത്തിയത്. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. 150 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിൽ. ശനിയാഴ്ചയാണ് സംഭവം.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.