ഒമാനില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി

oman-health
SHARE

ഒമാനില്‍ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കി. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000  തൊഴിലവസരങ്ങളെന്ന ലക്‌ഷ്യം ഫലംകണ്ട സാഹചര്യത്തിലാണ് നടപടി. 

ഈ വർഷത്തിന്റെ തുടക്കത്തിൽ  സ്വ​ദേ​ശി​ക​ൾ​ക്ക്​ 25,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു.ഇത് ഫലം കണ്ടസാഹചര്യത്തിൽആണ് സ്വദേശി വൽക്കരണ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്, ഒരു വർഷത്തിനിടെ സ്വകാര്യമേഖലയിൽ തൊഴിൽ ലഭിച്ചത് 64,386 സ്വദേശികൾക്കാണ് . 4,125 സ്വദേശികൾക്ക് സർക്കാർ നിയമനം ലഭിച്ചതായും മാനവവിഭവ ശേഷി മന്ത്രാലയം  പുറത്തുവിട്ട കണക്കുകളിൽ  വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ എണ്ണമേഖലയിലെ സ്വദേശിവത്കരണം മൂലം നിരവധി വിദേശികൾക്കാണ് തൊഴിൽ നഷ്ടപെട്ടത്.   

ഈ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയോഗിക്കുന്നതിന് വേണ്ടി,മാനവ വിഭവശേഷി മന്ത്രാലയവും ഒ​മാ​ൻ സൊ​സൈ​റ്റി ഫോ​ർ പെ​ട്രോ​ളി​യം സ​ർ​വി​സസും സഹകരിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

 എ​ണ്ണ, പ്ര​കൃ​തി വാ​ത​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ​ക്ക്​ വേ​ണ്ട പ്ര​ഫ​ഷ​ന​ൽ മി​ക​വ്​ ഉ​യ​ർ​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക്​ രൂ​പം ന​ൽ​കി​യി​രിക്കുന്നത്. തൊ​ഴി​ൽ വിപണിയുടെ ആ​വ​ശ്യ​ത്തി​ന്​ അ​നു​സ​രി​ച്ച്​ വി​ദ​ഗ്​​ധ​രും പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രു​മാ​യ സ്വ​ദേ​ശി തൊ​ഴി​ൽ സേ​ന​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന്​ ഇ​തു വഴി സാ​ധി​ക്കു​മെ​ന്നാ​ണ്​ കരുതുന്നത്.ഒമാനിൽ 2004 മുതൽ സ്വദേശി വൽക്കരണം ആരംഭിച്ചെങ്കിലും 2014ൽ ആണ് ഊർജിതമായത്.   2018  എത്തിനിൽക്കുമ്പോൾ സ്വദേശിവത്കരണത്തിന് പോയിന്റ് സംവിധാനം ഏർപ്പെടുത്തി കൂടുതൽ മേഖലകളിലേക്ക് സ്വാദേശിവത്കരണത്തിന് തയ്യാറെടുക്കുകയാണ് തൊഴിൽ മന്ത്രാലയം.

MORE IN GULF
SHOW MORE