യുഎഇയിലെ അപകടം; പ്രചാരണവും വിഡിയോകളും വ്യാജം; കണ്ണീരോടെ കുടുംബം

divya-praveen
ഫയൽ ചിത്രം
SHARE

മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളും വാർത്തകളും വാസ്തവ വിരുദ്ധവും ദുഃഖകരവുമാണെന്നു കുടുംബാംഗങ്ങൾ. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിൽ പ്രവീണിന്റെ ഭാര്യ ദിവ്യ (25)യുടെ മരണകാരണമായ അപകടത്തിന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മറ്റേതോ അപകടത്തിന്റേതാണ്. വാഹനമോടിച്ചിരുന്ന ഭർത്താവ് പ്രവീണിനു മൃതദേഹത്തോടൊപ്പം നാട്ടിൽ പോകേണ്ടതിനാൽ 2 ലക്ഷം ദിർഹം കെട്ടിവയ്ക്കേണ്ടിവന്നു.

അതു കേസുമായി ബന്ധപ്പെട്ട നിയമനപടിയുടെ ഭാഗമാണ്.  ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ് ഇതു കെട്ടിവച്ചത്. നിയമപ്രകാരം ഇൻഷുറൻസ് കമ്പനി നൽകേണ്ട തുകയാണിതെങ്കിലും ഇതുസംബന്ധിച്ച നടപടിക്രമങ്ങൾക്കു സമയമെടുക്കുമെന്നതിനാലാണ് എല്ലാവരും ചേർന്നു പണം കെട്ടിവച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ഷാർജയിൽ തിരുവാതിര ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.

ഞായറാഴ്ച ജോലിക്കു പോകേണ്ടതിനാലാണ് രാത്രി വൈകിയും യാത്രചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ പ്രവീണും ഇവരുെട ഏകമകൻ ദക്ഷിണും (2) പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച ദിവ്യയുെട മൃതദേഹം ഐവർമഠം ശ്മശാനത്തിലാണ് സംസ്കരിച്ചത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.