ജിമ്മിൽ പോകാതെ 30 ദിവസത്തിൽ 10 കിലോ കുറച്ച് പ്രവാസി; സ്വര്‍ണസമ്മാനം നൽകി ദുബായ്

gulf-man-reduced-weight
SHARE

30 ദിവസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ച പ്രവാസിക്ക് സമ്മാനം നൽകി ദുബായ്. മുപ്പത്തിനാലുകാരനായ ഫിലിപ്പൈൻ പൗരൻ റോമൽ മാനിയോക്കാണ് പത്ത് ഗ്രാം സ്വർണം സമ്മാനമായി ലഭിച്ചത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് പ്രവാസി ഭാരം കുറച്ചത്. 

ദേറയിലെ അൽ ഗുറൈർ സെന്ററാണ് പ്രവാസികളിൽ ആരോഗ്യ അവബോധം ഉണ്ടാക്കുന്നതിന് ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചത്. 9500 ഓളം പേരാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. ഒരു മാസത്തിനിടെ ശരീരഭാരത്തിൽ കുറക്കുന്ന ഓരോ കിലോക്കും ഓരോ ഗ്രാം സ്വർണം സമ്മാനം നൽകുമെന്നായിരുന്നു പ്രഖ്യാപനം.

ഇതനുസരിച്ച് 30 ദിവസം കൊണ്ട് 10 കിലോ കുറച്ച റോമലിന് 10 ഗ്രാം ലഭിച്ചു. ഭാരം കുറച്ച് ഫിറ്റാകണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിരമായി വർക്ക് ഔട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്ന് റോമൽ പറഞ്ഞു. എല്ലാ ദിവസവും മൂന്ന് മുതൽ അഞ്ച് കിലോമീറ്റർ  വരെ നടക്കുന്നതായിരുന്നു പതിവ്. ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചതോടെ ഇത് 10 കിലോമീറ്ററാക്കി. ആഴ്ചയിൽ ആറ് ദിവസവും വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമാക്കി.  പഴങ്ങളും പച്ചക്കറികളും മാത്രം ആഴ്ചയിൽ ആറ് ദിവസങ്ങളും കഴിച്ചു. വാരാന്ത്യത്തിൽ ഒരു ദിവസം മാത്രമാക്കി മാംസഭക്ഷണങ്ങൾ. ഇതിനുപുറമെ അവധിദിനങ്ങളിൽ അൽ ഗുറൈർ സെന്ററിൽ സംഘടിപ്പിച്ചിരുന്ന സൗജന്യ ഫിറ്റ്നെസ് സെഷനുകളിലും പങ്കെടുത്തു. 

റോമലിന്റെ മാറ്റം സുഹൃത്തുങ്ങള്‍ക്കെല്ലാം അത്ഭുതമാണ്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനം അനുസരിച്ചാണ് ഫിറ്റ്നസ് ചലഞ്ചിന്റെ രണ്ടാം സീസൺ ദുബായില്‍ സംഘടിപ്പിച്ചത്. 

MORE IN GULF
SHOW MORE