അബുദാബിയിൽ സ്പോൺസറെ കൊന്ന തൊഴിലാളി സിസിടിവിയിൽ കുടുങ്ങി; വധശിക്ഷ

murder-representation
SHARE

വേതനം വെട്ടിക്കുറച്ച സ്പോൺസറെ കൊലപ്പെടുത്തിയ തൊഴിലാളിക്കു വധശിക്ഷ. അബുദാബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും ഏഷ്യക്കാരാണ്. മുസഫയിലുള്ള വാഹന വർക്ക്ഷോപ്പിലേക്ക് വീസ നൽകി കൊണ്ടുവന്ന തൊഴിലുടമയെയാണു പ്രതി കൊലപ്പെടുത്തിയത്. 1500 ദിർഹം പ്രതിമാസ വേതനം നിശ്ചയിച്ചായിരുന്നു ഇയാൾക്കു നിയമനം.

ഇതിൽ നിന്ന് 500 ദിർഹം കുറച്ചതിൽ പ്രകോപിതനായ പ്രതി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാചകക്കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. തൊഴിലുടമയുടെ രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പും പ്രതി കവർന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ജോലിക്കു പോയ ഇയാളെ ഒരു വ്യാപാര സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് കുടുക്കിയത്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.