വേൾഡ് സ്കിൽസ് ഏഷ്യാ മൽസരങ്ങൾക്ക് അബുദാബിയിൽ തുടക്കമായി

skill
SHARE

ബുദ്ധിയും വൈദഗ്ധ്യവും മാറ്റുരയ്ക്കുന്ന വേൾഡ് സ്കിൽസ് ഏഷ്യാ മൽസരങ്ങൾക്ക് അബുദാബിയിൽ തുടക്കമായി. ഇന്ത്യ അടക്കം ഇരുപത്തിയൊന്നു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 

വിദ്യാർഥികളുടെ ബൌദ്ധികവളർച്ചയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വേൾഡ് സ്കിൽസ് ഏഷ്യ എന്ന ഓർഗനൈസേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ത്രീഡി ഡിജിറ്റൽ ഗെയിം ആർട്ട്, മൊബൈൽ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, പെയിൻറിങ്ങ്, ഡെകറേറ്റിങ്, കാർ പെയിൻറിങ് തുടങ്ങി ഭൂരിഭാഗം മത്സരങ്ങളിലും ഇന്ത്യൻ പ്രാതിനിധ്യമുണ്ട്. ഇന്ത്യയിൽനിന്ന് 17 വിഭാഗങ്ങളിലായി 34 പേരാണ് മത്സരങ്ങൾക്കായെത്തിയിട്ടുള്ളത്. മത്സരരംഗത്ത് മാത്രമല്ല ജഡ്ജിങ് പാനലിലിലും ഇന്ത്യൻ പ്രാതിനിധ്യമുണ്ട്.

ഇന്ത്യ സ്‌കിൽസ് ദേശീയമത്സരത്തിൽ സ്വർണ്ണനേട്ടത്തോടെയാണ് കൊല്ലം സ്വദേശി നിധിൻ പ്രേം, തിരുവനന്തപുരം സ്വദേശി അദ്വത് എന്നിവർ അബുദാബിയിൽ മൽസരിക്കാനെത്തിയത്. അബുദാബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന വേൾഡ് സ്കിൽസ് ഏഷ്യ മത്സരങ്ങളുടെ ഫലപ്രഖ്യാപനം നാളെ നടക്കും . 

MORE IN GULF
SHOW MORE