യു.എ.ഇയുടെ പ്രധാനപദ്ധതികളുടെ സമഗ്രരേഖ തയ്യാറാക്കാൻ ബൗദ്ധികസംഘം

dubai-header
ചിത്രം കടപ്പാട് ഇന്റർനെറ്റ്
SHARE

യു.എ.ഇയുടെ നൂറുവർഷത്തേക്കുള്ള പ്രധാനപദ്ധതികളുടെ സമഗ്രരേഖ തയ്യാറാക്കാൻ അഞ്ഞൂറ് അംഗങ്ങളടങ്ങിയ ബൗദ്ധികസംഘത്തെ രൂപീകരിച്ചു. അഞ്ചുഘട്ടങ്ങളായി തിരിച്ചാണ് കർമപരിപാടികൾ നടപ്പാക്കാനുദ്ദേശിക്കുന്നത്. ചൊവ്വയിൽ ചെറുനഗരം സൃഷ്ടിക്കുന്നതടക്കമുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

ശതവൽസര ലക്ഷ്യങ്ങൾക്കുള്ള  നൂതന ആശയങ്ങളും സമഗ്രരൂപരേഖയും തയ്യാറാക്കാനാണ് വിവിധരംഗങ്ങളിലെ 500 പേരടങ്ങിയ ബൌദ്ധികസംഘം രൂപീകരിച്ചത്. വികസനത്തിലൂടെ സമസ്തമേഖലകളിലും യു.എ.ഇയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കുകയാണു  ലക്ഷ്യം. വിദ്യാഭ്യാസം, സമ്പദ്ഘടന, സുസ്ഥിര വികസനം, സാമൂഹിക സഹവർത്തിത്വം എന്നീ നാലു തലങ്ങളിലാണു പദ്ധതികൾ നടപ്പാക്കുന്നതെന്നു കാബിനറ്റ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു. വിദ്യാഭ്യാസ മേഖല അടിമുടി പരിഷ്കരിക്കും. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. ഇതോടൊപ്പം ഏഴു ദേശീയ പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൊവ്വയിൽ 2117ല്‍  ചെറുനഗരം  യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതിക്കും യുഎഇ രൂപം നൽകും. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ  ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്  നഹ്യാൻ എന്നിവർ ചേർന്നു വിഭാവനം ചെയ്ത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കാബിനറ്റ് മന്ത്രി വ്യക്തമാക്കി. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.