സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് മന്ത്രി; സൗദിയിലെ ലെവിയിൽ ഇളവ് വരാൻ സാധ്യത

SAUDI-PROJECTS/
SHARE

സൗദി അറേബ്യയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവിയിൽ ഇളവ് വരുത്താൻ ഭരണകൂടം ആലോചിക്കുന്നു. ഇക്കാര്യത്തിൽ ഉടൻ സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജ്ഹി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ കുടിശ്ശിക ലെവി, മൂന്നാം ഘട്ട മൂല്യവര്‍ധിത നികുതി, വിദേശികളുടെ ആശ്രിതര്‍ക്കുള്ള ലെവി എന്നിവയില്‍ ഇളവു വരുത്തിയേക്കുമെന്ന സൂചനയാണ് തൊഴിൽ മന്ത്രിയുടെ വാക്കുകളിലുള്ളത്. ലെവി പൂർണമായും ഒഴിവാക്കാതെ ഇളവു വരുത്തുകയോ വാർഷികവർധന ഒഴിവാക്കുകയോ ചെയ്യുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. 

2017 ജൂലൈയിലാണ് ആശ്രിത വീസയിലുളള വിദേശികൾക്ക് ലെവി ഏർപ്പെടുത്തിയത്. പ്രതിമാസം 100 റിയാലായിരുന്ന ലെവി ഈ വർഷം ഇരുന്നൂറായി. അടുത്തവർഷം മുന്നൂറും 2020-ൽ നാണൂറും റിയാലായി ഉയർത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വിദേശ തൊഴിലാളികൾക്ക് ലെവിയായി 200 റിയാലാണ് തൊഴിലുടമ പ്രതിമാസം അടച്ചിരുന്നത്. ഈ വർഷം അത് 400 റിയാലായി ഉയർന്നു. അടുത്തവർഷം 600-ഉം 2020-ൽ 800-ഉം റിയാലായി ഉയർത്തുമെന്നാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ലെവിയിൽ ഏർപ്പെടുത്തുന്ന ഇളവുകൾ വിദേശ തൊഴിലാളികളുടെ ചെലവുകളിലും അതുവഴി വിപണിയിലും ഗുണകരമായി പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

MORE IN GULF
SHOW MORE