യുഎഇ ദേശീയദിനം; രണ്ടായിരത്തോളം തടവുകാരെ വിട്ടയക്കും

Dubai-medicines
SHARE

യു.എ.ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് രണ്ടായിരത്തോളം തടവുകാരെ വിട്ടയക്കുമെന്ന് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ ഉത്തരവിട്ടു. ഏഴ് എമിറേറ്റുകളിലേയും ജയിലുകളിൽ കഴിയുന്ന തിരഞ്ഞെടുത്ത തടവുകാർക്കാണ് മാപ്പ്. 

യു.എ.യുടെ നാൽപ്പത്തിയേഴാമത് ദേശീയദിനം അടുത്തമാസം രണ്ടിന് ആഘോഷിക്കാനിരിക്കെയാണ് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ചത്.  യു.എ.ഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 785 പേരെ വിട്ടയക്കാൻ ഉത്തരവിട്ടു.  ദുബായ് ജയിലുകളിൽ കഴിയുന്ന അറുന്നൂറ്റിഇരുപത്തിയഞ്ചു തടവുകാരെ വിട്ടയക്കുമെന്ന് ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡൻറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. 

റാസൽഖൈമയിൽ 205 തടവുകാരെ വിട്ടയക്കാൻ സുപ്രീംകൌൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൌദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. ഷാർജയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 182 തടവുകാരെ വിട്ടയക്കാൻ സുപ്രീംകൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു. അജ്മാനിൽ 90 തടവുകാരെ വിട്ടയക്കാനാണ് സുപ്രീംകൌൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ ഉത്തരവ്. ജയിൽ മോചിതരാകുന്നവരുടെ പിഴയും മറ്റു ബാധ്യതകളും പൂർണമായും ഒഴിവാക്കും.

MORE IN GULF
SHOW MORE