കുറ്റവാളികളെ ഒറ്റനോട്ടത്തിൽ അറിയാം; കയ്യോടെ പിടിക്കാൻ ദുബായ് പൊലീസിന്റെ കാർ: വിഡിയോ

dubai-police3
SHARE

കുറ്റവാളികളെ 'ഒറ്റനോട്ടത്തിൽ' തിരിച്ചറിഞ്ഞു കയ്യോടെ പിടികൂടാൻ ദുബായ് പൊലീസിന്റെ സൂപ്പർ കാർ. ഗതാഗതനിയമലംഘനങ്ങളും കാറിന്റെ ചാരക്കണ്ണുകൾ നിരീക്ഷിക്കും. ഗിയാത് എന്ന വാഹനത്തിൽ നിർമിതബുദ്ധി ഉൾപ്പെടെയുള്ള ഹെടെക് സാങ്കേതികവിദ്യകളാണുള്ളത്.

കുറ്റവാളികളെ അതിവേഗം പിന്തുടർന്നു പിടികൂടാനും പൂർണസജ്ജം. വ്യക്തികളുടെ മുഖം സ്കാൻ ചെയ്തു തൽസമയം പൊലീസ് ആസ്ഥാനത്തേക്ക് അയയ്ക്കാനും വിവരങ്ങൾ ലഭ്യമാക്കാനും കഴിയും. വാഹനങ്ങളുടെ നമ്പർപ്ലേറ്റും ഇതേരീതിയിൽ സ്കാൻ ചെയ്യാം. എല്ലാ വിവരങ്ങളും ഉടൻ കണ്ടെത്തി നിയമലംഘകരെ പിന്തുടർന്നു പിടികൂടാൻ കഴിയുമെന്നതാണു നേട്ടം. വ്യക്തികൾ പോലും അറിയാതെ കണ്ണുകളും മറ്റും സ്കാൻ ചെയ്യാൻ കഴിയുന്നതിലൂടെ നിയമംലംഘിച്ചു രാജ്യത്തു തങ്ങുന്നവരാണോ എന്നും മനസ്സിലാക്കാം.

ടച്ച് സ്ക്രീനുകൾ, സ്കാനറുകൾ, ക്യാമറകൾ, നൂതന വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവയും സൂപ്പർ കാറിലുണ്ട്. കുറ്റവാളികൾക്ക് ഒരുസംശയത്തിനും ഇടനൽകാതെ നിരീക്ഷിക്കാനും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഉടൻ പൂർണവിവരങ്ങൾ ലഭ്യമാക്കാനും ഏതുവാഹനത്തെയും അതിവേഗം പിന്തുടരാനുമാകും. സഞ്ചരിക്കുന്ന സ്റ്റേഷൻ, ഹൈടെക് ഡ്രോണുകൾ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പൊലീസ് സ്റ്റേഷൻ, ഡ്രോണുകൾ എന്നിവയുൾപ്പെടെ ഏറ്റവും നൂതന സംവിധാനങ്ങളാണ് പൊലീസിനുള്ളത്. പൊലീസിന്റെ മൊബൈൽ ആപ്പിൽ നിന്നു ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി സ്വയം ഓടിയെത്തുന്ന ഹൈടെക് വാഹനത്തിലാണ് പൊലീസ് സ്റ്റേഷൻ.

 

പറക്കും ബൈക്കുകൾ ഒരുങ്ങുന്നു

ഹോവർബൈക്കുകൾ എന്ന പറക്കും ബൈക്കുകളും പൊലീസിനായി ഒരുങ്ങുകയാണ്. വേൾഡ് എക്സ്പോ നടക്കുന്ന 2020ൽ ഇതു സേനയുടെ ഭാഗമാകും. ഓഫിസർമാർക്ക് പരിശീലനം ആരംഭിച്ചു. കലിഫോർണിയയിലെ ഹോവർസർഫ് കമ്പനിയാണ് സ്കോർപിയൻ-3 ഹോവർബൈക്ക് നിർമിക്കുന്നത്. കാഴ്ചയിൽ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപം.

സീറ്റിനും ഹാൻഡിലിനും ബൈക്കിനോടു സാമ്യം. 4 റോട്ടറുകൾ. അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഉപയോഗപ്പെടും. ദുബായ് പൊലീസിനു മാത്രമായി രൂപകൽപന ചെയ്ത മോഡലാണിത്. 114 കിലോ ഭാരമുള്ള ബൈക്കിനു കാർബൺ ഫൈബർ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. ചെറുതായതിനാൽ എവിടെയും പറന്നിറങ്ങാനാകും. മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിൽ പോകാം.

MORE IN GULF
SHOW MORE