കൂടുതൽ സ്മാർട്ട് ആയി ദുബായി; അപേക്ഷിച്ച് 15 സെക്കന്‍ഡിൽ വീസ

Dubai-medicines
SHARE

ദുബായില്‍ സന്ദര്‍ശക വീസകള്‍ ലഭിക്കാൻ ഇനി പതിനഞ്ചു സെക്കൻഡ് മതിയാകും. എമിഗ്രേഷൻ സേവനങ്ങൾ സ്മാർട്ടായി ഉപയോഗിച്ചാൽ പതിനഞ്ചു സെക്കൻഡിനുള്ളിൽ വീസ അനുവദിക്കാനാകുമെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടര്‍ ജനറല്‍  മുഹമ്മദ് അഹമ്മദ്  അല്‍മാരി അറിയിച്ചു.

സന്ദര്‍ശക വീസക്കുള്ള അപേക്ഷ ലഭിച്ചാല്‍  15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കുന്നത്. സന്ദര്‍ശക വീസക്ക് വേണ്ടി ട്രാവല്‍ ഏജന്‍സികള്‍, സ്‌പോണ്‍സര്‍മാർ തുടങ്ങിയവർ വഴി അപേക്ഷ നൽകാം. ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ ഓഫീസില്‍ കിട്ടി കൃത്യം 15 സെക്കന്‍ഡിനകം വീസ അനുവദിക്കാനാകും. 

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിനാലാണ് സമയം ലാഭിക്കാനാകുന്നതെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടര്‍ ജനറല്‍  മുഹമ്മദ് അഹമ്മദ്  അല്‍മാരി പറഞ്ഞു. എന്നാൽ നിലവിൽ അൻപതു ശതമാനം പേർ മാത്രമാണ് സ്മാർട് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഇതു ഒരുമാസത്തിനുള്ളിൽ നൂറുശതമാനമാക്കാനാണ് ശ്രമം. ദുബായ് എക്സ്പോ 2020 അനുബന്ധിച്ചു വീസ നിയമങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കിയതിൻറെ ഭാഗമായാണ് എമിഗ്രേഷൻ വിഭാഗത്തിൽ സ്മാർട് സേവനം ഉറപ്പുവരുത്തിയത്. 

വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കുള്ള സമയനഷ്ടം കുറയ്ക്കാനും സ്മാർട് വേവനം സഹായകരമാണ്.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.