അഭിപ്രായം പറയാൻ ഗൾഫ് കൂട്ടം; നവകേരളത്തിന് നിർദേശങ്ങളുമായി പ്രവാസികൾ

gulf-kootam
SHARE

പ്രവാസിമലയാളികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പറയാൻ അവസരമൊരുക്കി മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടി ഗൾഫ് കൂട്ടം. പ്രളയാന്തരകേരളവും പ്രവാസികളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ നിർദേശങ്ങളും അഭിപ്രായങ്ങളുമായി പ്രവാസിമലയാളികൾ ആവേശത്തോടെ പങ്കെടുത്തു.

പറയാൻ ഏറെയുണ്ടായിരുന്നിട്ടും വേദിയില്ലെന്ന പരാതിക്ക് പരിഹാരമായാണ് മനോരമ ന്യൂസിന്റെ ഗൾഫ് കൂട്ടം തുടർച്ചയായ മൂന്നാം തവണയും പ്രവാസികൾക്കു മുന്നിലെത്തിയത്. നവകേരളനിർമിതിക്ക് ഏറെ സഹായം നൽകിയ യു.എ.യിലെ പ്രവാസികൾ നിർദേശങ്ങളും അഭിപ്രായങ്ങളും തുറന്ന വേദിയിൽ അവതരിപ്പിച്ചു. ദുരിതാശ്വാസ ഫണ്ടിൻറെ ഉപയോഗം, നവകേരള നിർമിതിയുടെ പ്രവർത്തനങ്ങൾ, മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം, കേന്ദ്രസർക്കാരിൻറെ പിന്തുണ തുടങ്ങിയവയെക്കുറിച്ച് യുഡിഎഫ്, എൽഡിഎഫ്, ബിജെപി പ്രതിനിധികളോട് കൃത്യമായ 

രാഷ്ട്രീയ വേർതിരിവുകൾ മാറ്റി ഒറ്റക്കെട്ടായി നവകേരള നിർമിതിക്ക് ശ്രമിക്കണമെന്ന പ്രവാസികളുടെ വാക്കുകൾ രാഷ്ട്രീയപാർട്ടികൾക്കുള്ള മുന്നറിയിപ്പായിരുന്നു.  യു.ഡി.എഫിനെ പ്രതിനിധീകരിച്ച് ഇൻകാസ് യുഎഇ ട്രഷറർ ഷിബു വർഗീസ്,  എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച് സി.പി.എമ്മിന്റെ സാംസ്കാരികസംഘടനാ പ്രവർത്തകൻ സലീം ചോലമുഖത്ത്, ബിജെപി ദുബായ് ഘടകം പ്രസിഡൻറ് രമേശ് മന്നത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ വച്ചുനടന്ന ചർച്ചയിൽ വിവിധമലയാളി അസോസിയേഷനുകളിൽ നിന്നുൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്കും യു.എ.ഇ സമയം ആറു മണിക്കും മനോരമ ന്യൂസിൽ ഗൾഫ്കൂട്ടം സംപ്രേഷണം ചെയ്യും.

MORE IN GULF
SHOW MORE