യു.എ.ഇയിൽ ഇൻഷുറൻസ് സംബന്ധമായ പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതികൾ

uae-public-holidays-2017
SHARE

യു.എ.ഇയിൽ ഇൻഷുറൻസ് സംബന്ധമായ പരാതികൾ പരിഹരിക്കാൻ പ്രത്യേക തർക്കപരിഹാരസമിതികൾ സ്ഥാപിക്കും. ഓരോ എമിറേറ്റിലെയും കേസുകൾ പരിഹരിക്കാൻ എമിറേറ്റ് അടിസ്ഥാനത്തിലായിരിക്കും സമിതികൾ. പരാതികൾ കെട്ടിക്കിടക്കുന്നത് കാലതാമസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയനീക്കം.

കെട്ടിക്കിടക്കുന്ന വാഹന ഇൻഷുറൻസ് കേസുകൾ തീർപ്പാക്കുന്നതിനു സമിതികൾ അതിവേഗം നടപടികൾ സ്വീകരിക്കും. അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിലായി മൂന്നു സമിതികൾ ഈ വർഷം തന്നെ  രൂപീകരിക്കുമെന്ന് ഇൻഷുറൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ഇബ്രാഹീം അൽസആബി അറിയിച്ചു. മറ്റ് എമിറേറ്റുകളിലും താമസമില്ലാതെ സമിതി രൂപീകരിക്കും. ഇൻഷുറൻസ് സംബന്ധമായ പരാതികൾ വർധിച്ചുവരുന്നെങ്കിലും പരിഹാരമാകുന്നതിന് കാലതാമസമുണ്ടാകുന്നത് നീതി നിഷേധത്തിനു തുല്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അർഹമായ ആനുകൂല്യങ്ങൾ കൃത്യമായ സമയത്ത് ലഭ്യമാകാതിരിക്കുന്നതിനും കാലതാമസം കാരണമാകുന്നുണ്ട്. അതേസമയം, ഇൻഷുറൻസ് മേഖലകളിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ഇൻഷുറൻസ് അതോറിറ്റി വ്യക്തമാക്കി. നിലവിൽ പതിമൂന്നു ശതമാനം മാത്രമാണ് ഈ മേഖലയിലെ സ്വദേശി പ്രാതിനിധ്യം. ഇൻഷുറൻസ് സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും സേവനങ്ങൾക്കും നിർമ്മിതയുക്തി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

MORE IN GULF
SHOW MORE