സൗദി അറേബ്യയിൽ ഓണ്‍ലൈന്‍ വഴി വിദേശത്ത് നിന്നും പണമിടപാട് നടത്താൻ അനുമതി

saudi56
SHARE

സൗദി അറേബ്യയിൽ ഓണ്‍ലൈന്‍ വഴി വിദേശത്ത് നിന്നും പണമിടപാട് നടത്താൻ അനുമതി. അടുത്ത ജനുവരി തുടങ്ങി ഈ സേവനം നിലവിൽ വരും.

സൗദി അറേബ്യയിലെ ബാങ്കുകളിൽ അക്കൗണ്ടുള്ള സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തിന് പുറത്തുനിന്ന് ഓൺലൈൻ പണമിടപാട് നടത്താനാണ് അനുമതി. വീസ, മാസ്റ്റർകാർഡ്, അമേരിക്കൻ എക്സ്‌പ്രസ് തുടങ്ങിയ കാർഡ് ഉടമകൾക്ക് വിദേശരാജ്യങ്ങളിൽനിന്ന് പണമിടപാട് നടത്താനാകും. സൗദിയിലേക്ക് വാണിജ്യ ആവശ്യങ്ങൾക്കും വീസ നടപടികള്‍ക്കും ആവശ്യമായ ബാങ്ക് ഇടപാടുകളും സര്‍ക്കാര്‍ ഫീസുകളും ഇനി വിദേശത്തുനിന്ന് അടക്കാം. റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലുള്ള ഭീമന്‍ സംഖ്യ പോലും ഇത്തരത്തില്‍ വിനിമയം നടത്താനാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുമ്പ് സര്‍ട്ടിഫൈഡ് ചെക്ക് മുഖേന മാത്രം നടന്നിരുന്ന ഇടപാട് ഇതോടെ ലളിതമാവും. ഇതുവഴി വ്യാപാരമേഖലയിലെ പണമിടപാടുകൾ ലളിതമാക്കാനും കൂടുതൽ നിക്ഷേപസാധ്യതകൾ പ്രയോജനപ്പെടുത്താനാകുമെന്നും വിലയിരുത്തുന്നു. 

MORE IN GULF
SHOW MORE