ആദ്യം ഉപേക്ഷിച്ചു, പിന്നെ രക്ഷിച്ചു; പ്രളയത്തിൽ മലയാളി കണ്ടു 'കുവൈത്തി നന്മ'

kuwait-flod-help3
SHARE

ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ടെറൻസ് മാത്തുപ്പുറവും കുടുംബവും പൂർണമായും വിശ്വസിക്കുന്നു; കുവൈത്തിലെ പ്രളയത്തിനിടെ രക്ഷകനായി ദൈവം ഒരു സ്വദേശിയുടെ രൂപത്തിൽ എത്തിയതാണെന്ന്. ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിങ് പൂർത്തിയാക്കി താമസസ്ഥലമായ ഫഹാഹീലിലെ സൂഖ് സബാഹിലേക്കു പുറപ്പെട്ട സ്വകാര്യ ക്ലിനിക്കിലെ പാരാമെഡിക്കൽ ജീവനക്കാരനായ ടെറൻസും ഭാര്യ പ്രിയയും മകൾ ഒരുവയസുകാരി ഹെയ്സലും വെള്ളപ്പൊക്കത്തിൽ വഴിയിൽ കുടുങ്ങുകയായിരുന്നു.

സ്വദേശികൾ താമസിക്കുന്ന മേഖലയിൽ ചെളിയിൽ പുതഞ്ഞ ടാക്സി ഒരിഞ്ച് മുന്നോട്ട് നീങ്ങാനാവാത്ത അവസ്ഥയിലായി. കടന്നുപോകുന്ന വാഹനങ്ങൾക്കെല്ലാം സഹായംതേടി കൈനീട്ടിയെങ്കിലും വെറുതെയായി. സ്വദേശികൾ താമസിക്കുന്ന മേഖലയിലാണു വാഹനം കുടുങ്ങിക്കിടക്കുന്നത്. വാഹനങ്ങൾക്ക് കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. ഒരാളാകട്ടെ, സഹായാഭ്യർഥന നിഷ്കരുണം നിരസിച്ചു.

പിഞ്ചുകുഞ്ഞുള്ളതുകൊണ്ടാണെന്നു കെഞ്ചിയപ്പോഴും അവഗണിച്ച് ആൾ മുന്നോട്ട് പോയി. എന്നാൽ പിന്നീട് ഇദ്ദേഹം തിരിച്ചുവന്നു.  ഉപേക്ഷിച്ചു പോയതു ശരിയായില്ലെന്നു തോന്നി രക്ഷിക്കാനായി തിരിച്ചെത്തിയതാണ് സ്വദേശി. താമസസ്ഥലത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ സ്വന്തം വീട്ടിൽ താമസിക്കാൻ സൗകര്യം ഏർപ്പെടുത്താമെന്ന് ഉറപ്പും നൽകി. ദുരിത വഴികളിലൂടെ അദ്ദേഹം അവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കുഞ്ഞിന് സ്നേഹമുത്തവും നൽകി അയാൾ തിരികെ പോയി. പേരറിയാത്ത രക്ഷകനെ നേരിൽ കണ്ട് നന്ദിപറയണമെന്നുണ്ട് ടെറൻസിനും കുടുംബത്തിനും.

MORE IN GULF
SHOW MORE