കുവൈത്തിൽ മഴക്കെടുതി; ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവച്ചു

kuwait-flood
SHARE

കുവൈത്തിൽ മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചു. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാജി.

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്നു ജനജീവിതം ദുസ്സഹമായിരുന്നു. തുടർന്നാണ് ധാർമികതയുടെ പേരിൽ രാജി സമർപ്പിക്കുന്നതായി പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂമി വ്യക്തമാക്കിയത്. രാജികത്ത് കൈമാറിയെങ്കിലും പ്രധാനമന്ത്രി അന്തിമതീരുമാനം എടുത്തിട്ടില്ല. റോഡുകളിലടക്കം കനത്ത വെള്ളക്കെട്ട് ഉയർന്നതിനെ തുടർന്നു മന്ത്രിക്കെതിരെ പ്രതിഷേധവുമായി എംപിമാരും രംഗത്തെത്തിയിരുന്നു .തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റി അടക്കം പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുകളുണ്ട്.  

വെള്ളപ്പൊക്കത്തെ തുടർന്ന് ആശ്വാസ നടപടികൾ ശക്തിപ്പെടുത്തുന്നതിനിടെ കഴിഞ്ഞ  രാത്രി വീണ്ടും കനത്ത മഴ പെയ്തു. പലയിടങ്ങളിലും വെള്ളപൊക്കത്തിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്നും പൊലീസ് ആളുകളെ രക്ഷിച്ചു. കെട്ടിടങ്ങളിൽ വെള്ളം കയറിയതും  വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഗോഡൗണുകളായി പ്രവർത്തിച്ച പല ബേസ്മെന്റുകളിലും വെള്ളം കയറിയതിനെ തുടർന്ന് കോടിക്കണക്കിന് ദിനാറിന്റെ സാധനങ്ങൾ നഷ്ടമായി. അടിയന്തര സഹായവുമായി പൊലീസും സുരക്ഷാസേനയും രംഗത്തുണ്ട്. അതേസമയം,മഴക്കെടുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ അടിയന്തരസമ്മേളനം ചേരും.

MORE IN GULF
SHOW MORE