കുവൈത്തിൽ വെള്ളപ്പൊക്കം; ഉത്തരവാദിത്തമേറ്റ് മന്ത്രി രാജിവച്ചു

kuwait-flood-new
SHARE

കുവൈത്തിൽ ഉണ്ടായ  മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചു. ഒരാഴ്ചക്കിടെ രണ്ടു തവണയായി ഉണ്ടായ മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടാവുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജി.

തിങ്കളാഴ്ചത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ നടപടികൾ ശക്തിപ്പെടുത്തുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രിയും രാജ്യത്തിന്റെ പല ഭാഗത്തും വീണ്ടും കനത്ത മഴയുണ്ടായത്. ഇതേതുടർന്ന് വെള്ളക്കെട്ടും രൂക്ഷമായി.റോഡുകളിൽ കുത്തിയൊലിച്ച വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളിൽനിന്നും ആളുകളെ രക്ഷിക്കുകയായിരുന്നു പലയിടങ്ങളിലും. 

കെട്ടിടങ്ങളിൽ വെള്ളം കയറിയത് വഴിയുള്ള നാശനഷ്ടങ്ങൾ വേറെയും. ഗോഡൗണുകളായി പ്രവർത്തിച്ച പല ബേസ്മെന്റുകളിലും വെള്ളം കയറിയതിനെ തുടർന്ന് കോടിക്കണക്കിന് ദിനാറിന്റെ സാധനങ്ങൾ നഷ്ടമായി. മഴക്കെടുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ അടിയന്തരസമ്മേളനം ഞായറാഴ്ച ചേരും.

MORE IN GULF
SHOW MORE