ദുബായിൽ ഇനി ‘പറക്കും പൊലീസ്: അത്ഭുതകാഴ്ചയൊരുക്കി ഹോവർ ബൈക്കുകൾ

hover-bike-dubai
SHARE

ഹൈടെക് കുതിപ്പ് നടത്തുന്ന ദുബായിൽ ഇനി ‘പറക്കും പൊലീസ്’. ഹോവർ ബൈക്കുകൾ എന്ന പറക്കും ബൈക്കുകൾ പൊലീസിനായി ഒരുങ്ങുന്നു. വേൾഡ് എക്സ്പോ നടക്കുന്ന 2020ൽ ഇതു സേനയുടെ ഭാഗമാകും. ഓഫിസർമാർക്കു പരിശീലനം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ ബൈക്കുകൾ എത്തുമെന്നു ദുബായ് പൊലീസിലെ നിർമിതബുദ്ധി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖി പറഞ്ഞു.

കലിഫോർണിയയിലെ ഹോവർസർഫ് കമ്പനിയാണ് സ്കോർപിയൻ-3 ഹോവർ ബൈക്ക് നിർമിക്കുന്നത്. കാഴ്ചയിൽ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപം. സീറ്റിനും ഹാൻഡിലിനും ബൈക്കിനോടു സാമ്യം. 4 റോട്ടറുകൾ. അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഉപയോഗപ്പെടും. ദുബായ് പൊലീസിനു മാത്രമായി രൂപകൽപന ചെയ്ത മോഡലാണിത്. രണ്ടു രീതിയിൽ പ്രവർത്തിപ്പിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ബൈക്ക് പോലെ യാത്രികനു സ്വയം ഓടിച്ചുപോകാം. 

ഭൂമിയിൽനിന്നു നിയന്ത്രിക്കാനും സംവിധാനമുണ്ട്. സഞ്ചാരപഥം നിരീക്ഷിക്കാനും അടിയന്തര ഘട്ടത്തിൽ താഴെയിറക്കാനും സംവിധാനമുണ്ട്. ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടാകും. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റും വാഹനങ്ങളുടെ മുകളിലൂടെ അതിവേഗം പറന്നെത്താം. കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാർബൺ ഫൈബർ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. ചെറുതായതിനാൽ എവിടെയും പറന്നിറങ്ങാനാകും. മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിൽ പോകാം. വേഗമാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല. ആറുമീറ്റർ വരെ ഉയരത്തിൽ പോകാനാകും വിധമാണ് ഇതിന്റെ ക്രമീകരണമെന്നാണ് റിപ്പോർട്ട്. 6000 മീറ്റർ വരെ ഉയരത്തിൽ പോകാനാകുമെങ്കിലും ദുബായിലെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ല. ഉയരം കൂടുന്നതിനനുസരിച്ച് കൂടുതൽ സുരക്ഷാ സംവിധാനമൊരുക്കുകയും വേണം. കഴിഞ്ഞവർഷത്തെ ജൈറ്റക്സിൽ ബൈക്കിന്റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു. കാർബൺ ഫൈബർ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്.

ചെറുതായതിനാൽ എവിടെയും പറന്നിറങ്ങാനാകും. മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിൽ പോകാം. വേഗമാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല. ആറുമീറ്റർ വരെ ഉയരത്തിൽ പോകാനാകും വിധമാണ് ഇതിന്റെ ക്രമീകരണമെന്നാണ് റിപ്പോർട്ട്. 6000 മീറ്റർ വരെ ഉയരത്തിൽ പോകാനാകുമെങ്കിലും ദുബായിലെ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ല. ഉയരം കൂടുന്നതിനനുസരിച്ച് കൂടുതൽ സുരക്ഷാ സംവിധാനമൊരുക്കുകയും വേണം. കഴിഞ്ഞവർഷത്തെ ജൈറ്റക്സിൽ ബൈക്കിന്റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു.

MORE IN GULF
SHOW MORE