മൈസൂർ ലോ കോളജിൻറെ ഒാർമകളിൽ 'ചുവന്ന പതാക ചുരമിറങ്ങുമ്പോൾ' വായനക്കാരിലേക്ക്

SHARE
chuvanna-pathaka1

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലെ മൈസൂർ ലോ കോളജിൻറെ പശ്ചാത്തലത്തിൽ വിപ്ളവപ്രസഥാനങ്ങളെക്കുറിച്ചുള്ള ചുവന്ന പതാക ചുരമിറങ്ങുമ്പോൾ എന്ന നോവൽ പ്രകാശനം ചെയ്തു. പ്രവാസി മാധ്യമപ്രവർത്തകൻ പ്രിൻസ്.ബി.നായരുടേതാണ് തീവ്ര ആശയങ്ങളുടെ പശ്ചാത്തലത്തിലുള്ള നോവൽ. ഷാർജ രാജ്യാന്തരപുസ്തകമേളയിലായിരുന്നു പ്രകാശനം. 

കര്‍ണ്ണാടകത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ വയനാട്ടിൽ നിന്നും എത്തിച്ചേർന്ന ഒരു വിപ്ലവകാരിയുടെ ജീവിതാനുഭവങ്ങളാണ് ചുവന്ന പതാക ചുരമിറങ്ങുമ്പോൾ എന്ന നോവലിൽ പ്രതിപാദിക്കുന്നത്. മൈസൂരിലെ ലോ കോളേജില്‍ നക്‌സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവര്‍ത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലേകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്.

ആയുധമേന്തിയുള്ള പോരാട്ടം മാത്രമല്ല വിപ്ലവം എന്നും നോവൽ ഓർമിപ്പിക്കുന്നു. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ സാഹിത്യകാരൻ എ.വി അനിൽകുമാറാണ് പുസ്തകം പ്രകാശനം ചെയ്തത്. ദുബായ് മലയാള മനോരമയിലെ മാധ്യമപ്രവർത്തകനായ പ്രിൻസ്.ബി.നായരുടെ ആദ്യ നോവലാണിത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.