അമേരിക്കയിൽ ചരിത്രമായി മൂന്നു മുസ്ലിം വനിതകൾ; അറബ് ലോകം ആഹ്ളാദത്തിൽ

us-election-ladies
SHARE

ദുബായ്. അമേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വനിതകളുടെയും വേരുകൾ അറബ് ദേശങ്ങളിൽ. റഷീദ തലീബ്, ഇൽഹാൻ ഉമർ, ഡോണ ശലാല എന്നിവർ കുടിയേറ്റ പാരമ്പര്യമുള്ളവരായതിനാൽ  വിജയത്തിന്റെ ആഹ്ലാദം അറബ് രാജ്യങ്ങളിലും അലയടിക്കുകയാണ്.

ഡെട്രായിറ്റ് നഗരത്തിൽ നിന്നും വിജയിച്ച റഷീദ ഫലസ്തീൻ വംശജയാണ്. എതിരാളി പോലുമില്ലാതെ സമൂഹത്തിൽ നിന്നും  സുസമ്മതയായാണ് റഷീദ ജനപ്രതിനിധി സഭയിലേക്ക്  തെരഞ്ഞെടുക്കപ്പെടുന്നത്.  പലസ്തീനിൽ നിന്നും കുടിയേറിയ മാ താപിതാക്കൾ  മകൾ വിജയക്കൊടി പാറിച്ച  നഗരത്തിൽ താമസമാക്കുകയായിരുന്നു. പിതാവ് ഫോർഡ് വാഹനക്കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ് ലിംവനിതയെന്ന ഖ്യാതിയുംറഷീദയ്ക്കുണ്ട്. 2008 ൽആയിരുന്നു രാഷ്ട്രീയ പ്രവേശം

ഇൽഹാൻ ഉമർ

സോമാലിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകുമ്പോൾ നാട് വിടുന്ന  ഇൽഹാൻ അന്ന്  കുട്ടിയാണ്. 28 വർഷം മുമ്പുള്ള ആ ദുരിത നാളുകളുടെ നോവ് മായ്ക്കുന്നതാണ് ഇപ്പോഴത്തെ വിജയം. മിനിസ്സോട്ട സംസ്ഥാനത്ത് നിന്നാണ് ഹിജാബിട്ട് കൊണ്ട് തന്നെ അമേരിക്കൻ കോൺഗ്രസിൽ എത്തുന്നത്. ഇൽഹാന്റെ വിജയത്തിന് മണിക്കൂറുകൾക്ക് മുൻപ് റഷീദയുടെ വിജയം ഉറപ്പായതിനാൽ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ മുസ് ലിം വനിതയാകും മുപ്പത്തി ആറ് വയസ്സുള്ള ഇൽഹാൻ.

ഡോണ ശാല ലായ്ക്കുമുണ്ട് അറബ് രാജ്യ ബന്ധം . വാശിയേറിയ മത്സരത്തിലൂടെ എതിരാളി മാരിയയെ തറപറ്റിച്ചാണ് ഇവർ സ്ഥാനമുറപ്പിക്കുന്നത് . 51.7 ശതമാനം വോട്ട് നേടി. മാതാപിതാക്കൾ ലബനാനിൽ നിന്നാണ് ക്ലീവ്ലാന്റിലേക്ക് കുടിയേറിയത്. ബിൽ ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന കാലത്ത് ആരോഗ്യ മന്ത്രിയായി സേവനം ചെയ്ത 77 കാരിയായ ഡോണ ജനങ്ങൾക്ക് സുപരിചിതയാണ്. 1993 മുതൽ 2001 വരെ മന്ത്രി പദവിയിലുണ്ടായിരുന്നു. അതിനു ശേഷം മിയാമി സർവകലാശാലയുടെ മേധാവിയായി. വിജയിച്ച മൂവരും ട്രംപിനെ പ്രഹരിച്ച  ഡമോക്രാറ്റിക് പാർട്ടിയിലൂടെയാണ് ജനപ്രതിനിധി സഭയിലെത്തുന്നത്.

MORE IN BREAKING NEWS
SHOW MORE