വീസ പുതുക്കണമെങ്കിൽ ആദ്യം ഫീസ് നൽകണം; ഒമാനിൽ പുതിയ നിയമം

oman
SHARE

ഒമാനില്‍ വീസ പുതുക്കാനുള്ള അപേക്ഷാഫോം ലഭിക്കണമെങ്കിൽ ആദ്യം ഫീസ് നൽകണമെന്ന  നിയമം ഇന്നു തുടങ്ങി നിലവിൽ വന്നു. വീസ പുതുക്കുന്നതില്‍ കാലതാമസം വരുത്തിയാലുള്ള പിഴയും ഇതോടൊപ്പം അടച്ചാല്‍ മാത്രമെ ഇനി ഫോം ലഭിക്കുകയുള്ളൂ.

നേരത്തെ ഫോം പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് മറ്റു രേഖകള്‍ കൂടി സമര്‍പ്പിക്കുമ്പോഴാണ് വീസ നിരക്കും പിഴയും  ഈടാക്കിയിരുന്നത്. അതേസമയം, ഡയറ്കടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ആൻഡ് റസിഡന്‍സി വിഭാഗത്തില്‍ തന്നെയാണ് തുടര്‍ന്നും രേഖകൾ സമർപ്പിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

MORE IN GULF
SHOW MORE