തളർന്നുപോയ നിമിഷങ്ങളെ മറികടന്നു; ഇന്ദുലേഖയെ തേടി റേഡിയോ മാംഗോ ഇൻസ്പയറിർ അഗീകാരം

dubai-mango-inspiration
SHARE

റേഡിയോ മാംഗോ ദുബായുടെ നേതൃത്വത്തിൽ നടന്ന ഇൻസ്പയർ സീരിസിൽ ഷാർജ സ്വദേശി ഇന്ദുലേഖയ്ക്ക് ഒന്നാംസ്ഥാനം. കാഴ്ചയുടെ പരിമിതികളെ മറികടന്നാണ് ഇന്ദുലേഖ അനേകർക്ക് പ്രചോദനമായത്. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മാർട്ടിൻ പ്രിൻസ് കുട്ടികളുടെ വിഭാഗത്തിൽ ഒന്നമതെത്തി. 

ജീവതത്തിൽ തളർന്നുപോയ നിമിഷങ്ങളെ മറികടന്നു അനേകർക്ക് പ്രചോദനമായ ജീവിതം നയിക്കുന്ന ഇന്ദുലേഖയുടെ വാക്കുകൾക്കും ജീവിതത്തിനും റേഡിയോ മാംഗോ ഭീമ ഇൻസ്പയറിൻറെ അഗീകാരം. കാഴ്ചയുടെ പരിമിതികൾ പകർന്ന നിരാശയെ അധ്യാപകൻറെ വാക്കുകളിലൂടെയാണ് ഇന്ദുലേഖ മറികടന്നത്. 

അന്യഗ്രഹജീവികളുമായി കൂട്ടുകൂടണമെന്ന ബാല്യകാല ആഗ്രഹങ്ങളിൽനിന്നും നിന്നും അബ്ദുൽ കലാമിനേയും ബിൽ ഗേറ്റ്സിനേയുമൊക്കെ പ്രചോദനമായി കണ്ടു വളരുന്ന കൊച്ചുമിടുക്കൻ മാർട്ടിൻ പ്രിൻസിനാണ് കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഗുരുതരമായ അപകടത്തെ അതിജീവിച്ച് മുന്നേറിയ ജൂലിയറ്റ് നെൽസൺ മുതിർന്നവരുടെ വിഭാഗത്തിൽ രണ്ടാമതെത്തി. സംസാരത്തിൻറെ ബുദ്ധിമുട്ടുകളെ മറികടന്ന മിടുക്കി ദീപിക നായരിന് കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം. ആയിരക്കണക്കിന് എൻട്രികളിൽ നിന്നു തിരഞ്ഞെടുത്ത പത്തുപേരാണ് ഫിനാലെയിൽ പങ്കെടുത്തത്. 

മത്സരാർത്ഥികൾക്ക്  ആവേശമായി ഗായകൻ വിജയ് യേശുദാസും അഭിനേതാവ് റിമ കല്ലിങ്കലും പ്രചോദനമായവരെക്കുറിച്ചു സംസാരിച്ചു. രണ്ടുവിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചവർക്ക് പതിനായിരം ദിർഹമായിരുന്നു സമ്മാനം. ഫിനാലെയോടനുബന്ധിച്ച് രാഗ ബാൻഡ് അവതരിപ്പിച്ച സംഗീത നിശയും സ്പോട് മത്സരങ്ങളും ഒരുക്കിയിരുന്നു.

MORE IN GULF
SHOW MORE