ഖഷോഗിയുടെ കൊലപാതകത്തില്‍ ഒറ്റപ്പെട്ട് സൗദി; വിമർശനം

Jamal-Khashoggi-saudi
SHARE

മാധ്യമപ്രവര്‍ത്തകന്‍ ജമാര്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഒറ്റപ്പെട്ട് സൗദി.  കുറ്റസമ്മതത്തോടെ വിവിധരാജ്യങ്ങള്‍ സൗദി ഭരണകൂടത്തെ വിമര്‍ശിച്ച് മുന്നോട്ടുവന്നു. കൊലപാതകത്തില്‍ സൗദിയുടെ വിമര്‍ശനം തൃപ്തികരമല്ലെന്ന് പറഞ്ഞ തുര്‍ക്കി എല്ലാ തെളിവുകളും പുറത്തുവിടുമെന്ന് വ്യക്തമാക്കി. ഖഷോഗിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സുഹൃത്തുകള്‍ ഇസ്താംബുളിലെത്തി.

സമീപകാല ചരിത്രത്തിലൊന്നും കിംങ്ഡം ഓഫ് സൗദി അറേബ്യ ഇത്രവലിയ പ്രതിസന്ധി നേരിട്ടിട്ടില്ല. രണ്ടാഴ്ചയോളം മറച്ചുവച്ച നിഷ്ടൂരമായ കൊലപാതകത്തില്‍  നടത്തിയതോടെ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാത്രമാണ് സൗദിയുടെ കുറ്റസമ്മതം ഉള്‍ക്കൊള്ളണം എന്ന് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഭാവിയില്‍ ഉപരോധം അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കാം എന്ന് പിന്നീട് വ്യക്തമാക്കി.

കൊലപാതകത്തില്‍ സൊദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആഗലാ മര്‍ക്കല്‍ തുറന്നടിച്ചു. വിമര്‍ശനവുമായി ഫ്രന്‍സും ബ്രിട്ടനും രംഗത്തുവന്നു. വിളിച്ചു ചേർത്ത നിക്ഷേപക സമ്മേളനത്തിൽ നിന്ന് ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ വിട്ടുനിന്നിരുന്നു. ആരെയും സംരക്ഷിക്കില്ലെന്നും മുഴുവന്‍ തെളിവുകളും ഉടന്‍ പുറത്തുവിടുമെന്നും തുര്‍ക്കി വ്യക്തമാക്കി. അതിനിടെ ടര്‍ക്കിഷ്–അറബ് മീഡിയ അസോസിയേഷനിലെ മാധ്യമപ്രവര്‍ത്തകര്‍ ഖഷോഗിയുടെ മൃതദേഹം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഇസ്താന്‍ബുളിലെ കോണ്‍‌സുലേറ്റിനുമുന്നിലെത്തി. എന്നാല്‍ മൃതദേഹം എവിടെയെന്നോ എന്ത് സംഭവിച്ചെന്നോ ആരും സ്ഥിരീകരിച്ചിട്ടില്ല.

MORE IN GULF
SHOW MORE