കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ ആറുശതമാനം വർധന

dubai-model-development-kuwait
SHARE

കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ ഒരുവർഷത്തിനിടെ ആറുശതമാനം വർധന. പാക്കിസ്ഥാനികളുടെ എണ്ണത്തിൽ ഒന്നേ ദശാംശം എട്ടു ശതമാനം കുറവുവന്നതായും കേന്ദ്ര ഭരണവിഭാഗത്തിൻ‌റെ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ തൊണ്ണൂറ്റിമൂവായിരം വിദേശികൾ തൊഴിൽ വിപണിയിലുണ്ട്. 

പ്രവാസികളുടെ മൊത്തം എണ്ണത്തിലുണ്ടായ വർധന അഞ്ചേ ദശാംശം എട്ടു ശതമാനമായിരിക്കെയാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ ആറു ശതമാനം വർധന രേഖപ്പെടുത്തിയത് . തൊഴിൽ വിപണിയിൽ സ്വദേശികളുടെ എണ്ണം 3,69,175 ആയിവർധിച്ചു. കഴിഞ്ഞ വർഷം ഇത് 3,53,604 ആയിരുന്നു. 16,94,000 വിദേശീയരാണ് തൊഴിൽ വിപണിയിലുള്ളത്. കഴിഞ്ഞവർഷം ഇത് 16,0,1000 ആയിരുന്നു. തൊഴിൽ വിപണിയിൽ അറബ് രാജ്യങ്ങളിൽനിന്നുള്ള പ്രവാസി തൊഴിലാളികളുടെ തോത് 30ശതമാനം ആയിരുന്നത് ഈ വർഷം 29.8% ആയി കുറഞ്ഞു.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 50.6% ആണ്. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ 483 ഉന്നത തസ്തികകളിൽ 11.3% വനിതകളാണെന്നതാണ് എന്നതാണ് മറ്റൊരു വിവരം. മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും ഉന്നത തസ്തികകളിൽ 288 വനിതകളുണ്ട്. സർക്കാർ ബജറ്റ് കണക്കാക്കുന്ന സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും 73 വീതം വനിതകൾ ഉന്നതഉദ്യോഗസ്ഥരായുണ്ടെന്നും കേന്ദ്ര ഭരണവിഭാഗത്തിൻ‌റെ സ്ഥിതിവിവര കണക്കിൽ വ്യക്തമാക്കുന്നു.

MORE IN GULF
SHOW MORE