കോട്ടയത്തേക്കെന്നു പറഞ്ഞ് യുവാവ് പോയത് ഖത്തറിലേക്ക്; 4000 ലഹരിഗുളികകൾ, അറസ്റ്റ്

bengaluru-police-arrest
Representative image
SHARE

ലഹരിഗുളിക കടത്തിയ മലയാളി യുവാവ് ഖത്തറിൽ പൊലീസിന്റെ പിടിയിൽ. മമ്പാട് സ്വദേശിയായ ഇരുപത്തൊന്നുകാരനാണ് ഖത്തർ വിമാനത്താവളത്തിൽ പിടിയിലായത്. കരിപ്പൂരിൽനിന്ന് കഴിഞ്ഞ 15ന് ആയിരുന്നു യാത്ര. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജയിലിലടച്ചു. ഇയാളുടെ ബാഗിൽനിന്ന് 4000 ഗുളികകൾ കണ്ടെത്തിയതായാണു വിവരം. ചോദ്യം ചെയ്യൽ സംബന്ധിച്ച വിവരങ്ങൾ ഖത്തർ പൊലീസ് കേരള പൊലീസിനു കൈമാറി

ഒരു മാസത്തെ സന്ദർശക വീസയിലായിരുന്നു യാത്ര. പഠനാവശ്യത്തിനായി കോട്ടയത്തേക്കു പോകുന്നുവെന്ന് വീട്ടുകാരെ ധരിപ്പിച്ചാണു ഖത്തറിലേക്കു പോയത്. ഇയാളുടെ സുഹൃത്തുക്കളായ വണ്ടൂർ ചെറുകോട്, മങ്കട സ്വദേശികളായ യുവാക്കളും സംഘത്തിലെ കണ്ണികളാണെന്നും രാജ്യാന്തര ബന്ധമുള്ള സംഘത്തിന്റെ കേരളത്തിലെ മുഖ്യ ഏജന്റ് കോഴിക്കോട്ടുകാരനാണെന്നുമാണ് വിവരം.

MORE IN GULF
SHOW MORE