സൈനികാവശ്യത്തിനു ഒമാനിലെ തുറമുഖം ഇനി ഇന്ത്യക്ക് ഉപയോഗിക്കാം

Oman-duqam-port
SHARE

സമുദ്രസുരക്ഷ, പ്രതിരോധസാമഗ്രിനിർമാണം ഉൾപ്പെടെയുള്ള മേഖലകളിൽ ഒരുമിച്ചുനീങ്ങാനുറച്ച് ഇന്ത്യയും ഒമാനും. ഇരുരാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാർ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാനനീക്കം. കള്ളക്കടത്തു തടയുന്നതടക്കമുള്ള മേഖലകളിൽ സഹകരണം ശക്തമാക്കാനും തീരുമാനമായി. 

ഡൽഹിയിലെത്തിയ ഒമാൻ പ്രതിരോധമന്ത്രി സയിദ് ബദർ ബിൻ സൌദ് ബിൻ ഹരീബ് അൽ ഖുസൈദിയുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളിലെയും കര, വ്യോമ, നാവിക സേനകൾ തമ്മിൽ വിവിധ മേഖലകളിൽ കൂടുതൽ സഹകരിക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളിലെയും പ്രതിരോധ മേഖലയിലെ ഉന്നതഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുത്തു. ഒമാനിലെ ദുഖം തുറമുഖം സൈനികാവശ്യത്തിനു ഉപയോഗിക്കാൻ  ഇന്ത്യക്ക് അനുമതി നൽകിയിട്ടുണ്ട്. 

ഇന്ത്യൻ പടക്കപ്പലുകൾക്ക് ഇവിടെവരാനും അറ്റകുറ്റപ്പണി നടത്താനും കഴിയും. മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്കു ഇതു കൂടുതൽ സഹായകമാകും. കള്ളപ്പണം, ലഹരിമരുന്ന്, കള്ളക്കടത്ത്,  മനുഷ്യക്കടത്ത്, നിയമം ലംഘിച്ചുള്ള കുടിയേറ്റം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെയും യോജിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. അതേസമയം, ഒമാനിൽ നിന്നുള്ളവർക്ക് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധസ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള ആകർഷകമായ പാക്കേജുകൾക്കു രൂപം നൽകുന്ന കാര്യത്തിൽ ടൂറിസം മന്ത്രാലയവുമായും കൂടിക്കാഴ്ച നടന്നു. ഒമാനിലേക്കുള്ള ടൂറിസ്റ്റ് വീസ നടപടി ക്രമങ്ങളും ലഘൂകരിക്കും.

MORE IN GULF
SHOW MORE