സമ്പന്നരുടെ പട്ടികയിൽ ഈ പ്രവാസി മലയാളിയും; 12,800 കോടി ആസ്തി

shamsheer-vayalil
SHARE

ബാർക്ലീസ് ഹുരൂൺ ഇന്ത്യ പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ഇടംപിടിച്ചു. 12,800 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ 62–ാം സ്ഥാനത്താണ് ഷംഷീര്‍. പ്രകൃതി ദുരന്തങ്ങളിൽ സഹായ ഹസ്തം നീട്ടുന്ന ശതകോടീശ്വരന്മാരുടെ ഉത്തരവാദിത്ത സംരംഭകത്വ പട്ടികയിൽ ഡോ. ഷംഷീർ രണ്ടാം സ്ഥാനം നേടി.

കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതാണ് ഷംഷീറിനെ ഈ അംഗീകാരത്തിന് അർഹനാക്കിയത്. 71 കോടി രൂപ സംഭാവന പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ഈവിഭാഗത്തിൽ ഒന്നാമത്. 50 കോടി സഹായം പ്രഖ്യാപിച്ച ഗൗതം അദാനി ഡോ. ഷംഷീറിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു. 18 കോടി നൽകിയ എം.എ. യൂസഫലി, 15 കോടി നൽകിയ ജോയ് ആലുക്കാസ് എന്നിവർ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

ബാർക്ലീസ് ഹുരൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഈ വർഷം 831 പേരുണ്ട്. തുടർച്ചയായ ഏഴാം വർഷവും റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാമത്. 371,000 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ 2018 ജൂലൈ 31 വരെയുള്ള ആസ്തി കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ജനിക്കുകയോ ഇന്ത്യയിൽ വളരുകയോ ചെയ്ത ഇന്ത്യക്കാരെ മാത്രമാണ് പട്ടികയിൽ പരിഗണിച്ചത്.

MORE IN GULF
SHOW MORE