യുഎഇയിൽ പാർട് ടൈം വീസാക്കാരുടെ അവകാശ നിഷേധമരുതെന്ന് മുന്നറിയിപ്പ്

uae-labour
SHARE

യുഎഇയിൽ പാർട് ടൈം വീസയിൽ ജോലിയെടുക്കുന്നവർക്കു തൊഴിൽ അവകാശങ്ങൾ നിഷേധിക്കരുതെന്ന് സർക്കാർ നിർദേശം. ഫുൾ ടൈം ജോലിക്കാർക്ക് ലഭിക്കുന്ന അവകാശങ്ങൾ പാർട് ടൈമിലുള്ളവർക്കും നൽകണമെന്ന് മാനവവിഭവശേഷി, സ്വദേശിവക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.

വാർഷിക അവധി, സേവനകാല ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പാർട് ടൈം വീസയിൽ തൊഴിലെടുക്കുന്നവർക്കും അർഹതയുണ്ടെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. വാർഷിക അവധി ദിനങ്ങളും വീസ റദ്ദാക്കുമ്പോൾ നൽകുന്ന ആനുകൂല്യങ്ങളും തൊഴിൽ വീസകളിൽ ജോലിയെടുക്കുന്നവരെ അപേക്ഷിച്ച് കുറയുമെങ്കിലും അവകാശങ്ങൾ തടയരുതെന്നാണ് നിർദേശം. സാധാരണ തൊഴിൽ വീസകളിൽ ഉള്ളവർക്ക് വാർഷികാവധി 30 ദിവസമാണെങ്കിൽ പാർട് ടൈം ജീവനക്കാർക്ക് ഇത് 15 ദിവസമായിരിക്കും. 

സേവനാനന്തര തൊഴിൽ ആനുകൂല്യങ്ങളും പകുതി ആയിരിക്കും ലഭിക്കുക. പാർട് ടൈം വീസയിലുള്ളവർക്ക് ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ ജോലിയെടുക്കാൻ അനുവാദമുണ്ട്. സാങ്കേതിക വിദഗ്ധർ, ഡോക്ടർമാർ, അക്കൗണ്ടന്റ്, നേഴ്സുമാർ തുടങ്ങി പതിനഞ്ച് തസ്തികകളിലാണ് നിലവിൽ പാർട് ടൈം വീസ ലഭിക്കുന്നത്. ഡിപ്ലോമ, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസമാണ് യോഗ്യത. 

MORE IN GULF
SHOW MORE