ഉന്നംതെറ്റാതെ ഷെയ്ക്ക് ഹംദാൻ; ദുബായില്‍ ഒറിക്സിന് രക്ഷകനായി; വിഡിയോ വൈറൽ

oryx-sheikh
SHARE

കെട്ടിട നിർമാണ സ്ഥലത്തെ വലയിൽ കുടുങ്ങിയ ഒറിക്സി (അറേബ്യൻ മാൻ) ന് രക്ഷയൊരുക്കി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിന്റെ വിഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇപ്പോൾ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒറിക്സിന്റെ കൊമ്പിലായിരുന്നു പ്ലാസ്റ്റിക് കയർ കൊണ്ടുള്ള വല കുരുങ്ങിയത്. ഇത് കണ്ണുകളെ പോലും മൂടിയതിനാൽ മിണ്ടാപ്രാണി വിഷമിക്കുന്നത് കണ്ടാണ് ഷെയ്ഖ് ഹംദാൻ രക്ഷയ്ക്കെത്തിയത്.

‘ഒാൾ ഗുഡ് ടു ഗോ ഫോർ ദിസ് ഒറിക്സ് ! മിഷൻ അക്കംപ്ലിഷ്ഡ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ അര മണിക്കൂറിനകം 232,988 പേർ ആസ്വദിച്ചു. ഷെയ്ഖ് ഹംദാനെ പ്രശംസിച്ച് ഒട്ടേറെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. 

അറേബ്യൻ ഒറിക്സിന്‍റെ സംരക്ഷണത്തിന് വേണ്ടി നേരത്തെ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആഹ്വാനം ചെയ്തിരുന്നു. ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന മാൻ വർഗമാണിത്.

അറേബ്യയിലെ ഏറ്റവും വലിയ മരുഭൂ സസ്തനിയാണ് ഒറിക്സ്. കൂർത്ത കൊമ്പുകളാണ് ഇവ സ്വയം രക്ഷയ്ക്ക് ഉപയോഗിക്കുന്നത്. ചെടികൾ, പുല്ല് എന്നിവ ഭക്ഷിച്ചും വെള്ളം കുടിച്ചുമാണ് ഇവ ജീവിക്കുന്നത്. കരുത്തിൽ ഖ്യാതിയുള്ള മൃഗമാണിത്.

MORE IN GULF
SHOW MORE