ഉല്ലാസയാത്രക്കിടെ കാൽ തെന്നിവീണു; യുഎഇയിൽ യുവതി മരിച്ചു

women-death
SHARE

വിനോദയാത്രയ്ക്കെത്തിയ ഏഷ്യക്കാരി മലയിൽ നിന്നു വീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം റാസൽഖൈമയിലാണു സംഭവം. വെള്ളമോ ഭക്ഷണമോ ഇല്ലാത്തതിനാൽ ക്ഷീണിതയായ യുവതി കാൽതെറ്റി താഴേയ്ക്കു പതിക്കുകയായിരുന്നുവെന്നു ഭർത്താവ് പൊലീസിന് മൊഴി നൽകി.

ഗലേലിയ മലയിൽ നിന്നാണ് 30കാരി വീണതെന്ന് അൽഷാമിൽ പൊലീസ് ഡയറക്ടർ ബ്രി. സുലൈമാൻ അൽ കിസി പറഞ്ഞു. യുവതിയോടൊപ്പം ഭർത്താവും അവരുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഭർത്താവാണ് ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസിൽ വിവരം അറിയിച്ചത്.

പൊലീസെത്തുന്നതിന് മുൻപ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ആംബുലൻസിൽ ഉടൻ ആശുപത്രിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം സഖർ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. റാസൽഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു. മലനിരകളിൽ സന്ദർശനം നടത്തുമ്പോൾ  ജാഗ്രത പുലർത്തണമെന്നു പൊലീസ് നിർദേശിച്ചു

MORE IN GULF
SHOW MORE